ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സിന് ലഭ്യമാക്കുമെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ രൂപരേഖ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ആവശ്യമായ വാക്സിന് സ്റ്റോക്കുണ്ടോ എന്നതിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെയും സുപ്രീംകോടതിയുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വാക്സിന് നയത്തില്‍ മാറ്റം വരുത്താന്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നു.എന്നാല്‍ അത്യാവശ്യക്കാര്‍ വിതരണം ചെയ്യാന്‍ മാത്രം വാക്സിന് സ്റ്റോക്കുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ രൂപരേഖ പുറത്തുവിടാന്‍ തയ്യാറാവണം-ഖാര്‍ഗെ ട്വീറ്റ് ചെയ്തു.
18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചിരുന്നു. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് വാക്സിന് സൗജന്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായത്. വിദേശത്ത് പോവുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിനുകള്‍ക്ക് ഇടയിലുള്ള സമയപരിധി 28 ദിവസമായി കുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.