സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളോടെ തന്നെ 16 വരെ ലോക്ഡൗണ്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിലവില്‍ 15 ശതമാനത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ അത് 10 ശതമാനത്തില്‍ താഴെയായാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ നീക്കാനാവൂ എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനത്തില്‍ നിന്ന് 15ലേക്ക് വേഗത്തില്‍ എത്തിയിരുന്നു. പിന്നീട് കാര്യമായ കുറവുണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. ആഴ്ചയില്‍ ഒരു ദിവസം ഇളവ് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല.
Related News
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നിത്തലയുടെ ഭാര്യക്കും മകനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹം ക്വാറന്റീനിലായിരുന്നു. തിങ്കളാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ അധ്യക്ഷനുമായിരുന്ന വി.എം. സുധീരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സുധീരൻ.
വീട്ടിലെ പിവിസി പൈപ്പിനുള്ളിൽ പെരുമ്പാമ്പ്
തിരുവനന്തപുരത്ത് വീട്ടിലെ പിവിസി പൈപ്പിനുള്ളിൽ പെരുമ്പാമ്പ് കയറി. ആര്യനാട് ചൂഴ സ്വദേശി രവിയുടെ വീട്ടിലെ വെള്ളം പോകുന്ന പൈപ്പിലാണ് പെരുമ്പാമ്പ് കയറിയിരുന്നത്. വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിലെ ആർ.ആർ.ടി അംഗം റോഷിണിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ 24 ന് ലഭിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വെള്ളം പോകാനായി ഉപയോഗിച്ചിരുന്ന 15 മീറ്റർ നീളമുള്ള പിവിസി പൈപ്പിലാണ് പെരുമ്പാമ്പ് കയറിയത്. വെള്ളം പോകാത്തതിനെ തുടർന്ന് പൈപ്പ് പരിശോധിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ വനം […]
അഞ്ചു വര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും
തിരുവനന്തപുരം: ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു വര്‍ഷം കൊണ്ട് സമൂഹത്തിലെ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും മന്ത്രി പറഞ്ഞു. ആശ്രയ അടക്കം വിവിധ പദ്ധതികളില്‍ ആയാണ് ഏഴായിരം കോടി രൂപ ചെലവഴിക്കുക. ആശ്രയ പദ്ധതിക്കായി മാത്രം നൂറു കോടി രൂപ അധികം അനുവദിച്ചു. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ്. ദാരിദ്ര്യം സമ്പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ട്. നാല്, അഞ്ച ലക്ഷങ്ങള്‍ കുടുംബങ്ങള്‍ എങ്കിലും സംസ്ഥാനത്ത് അങ്ങേയറ്റം ദരിദ്രമാണ്. അവരെ […]