ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനിൽ കൊവാക്സിനേക്കാൽ കൂടുതൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡ് വാക്സിനെന്ന് പഠനം. കൊറോണ വൈറസ് വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങൾ. വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരും മുമ്പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. കോവിഷീല്‍ഡ് സ്വീകരിച്ചവരിൽ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ക്ലിനിക്കൽ പ്രാക്ടീസിൽ പഠനം ഉപയോഗിക്കില്ല. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കൊവാക്സിൻ. ഭാരത് ബയോടെകാണ് നിർമാതാക്കൾ. ആസ്ട്രസെനിക്കയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിനാണ് കോവിഷീൽഡ്. ഇന്ത്യയിൽ ഈ രണ്ടു വാക്സിനുകൾക്ക് പുറമേ, റഷ്യയുടെ സ്പുട്നിക് വാക്സിനും വിതരണം ചെയ്യുന്നുണ്ട്.
Related News
പെരിയ കേസിലെ പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചു
പെരിയ കേസിൽ പ്രതികൾ ഹൈക്കോടതിയില്‍ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. 2, 3, 10 പ്രതികളാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതികള്‍ അപേക്ഷ പിന്‍വലിച്ചത്. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി രൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
ഡൽഹിയിലെ വായുനിലവാര സൂചികയിൽ നേരിയ പുരോഗതി
ഡൽഹിയിലെ വായുനിലവാര സൂചികയിൽ നേരിയ പുരോഗതി. വായുനിലവാര സൂചിക 326 രേഖപ്പെടുത്തി. ഡൽഹി പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം നടക്കും. അടച്ചിട്ട പ്രൈമറി സ്കൂളുകൾ തുറക്കുന്നത് ഉൾപ്പെടെ ചർച്ചയാകും. അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ചേർന്ന ഉന്നതതല യോഗമാണ് സ്റ്റേജ് ഫോർ വിഭാഗത്തിൽപെട്ട നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച ഡൽഹിയിലെ അന്തരീക്ഷ വായു മലിനീകരണ തോതിൽ നേരിയ കുറവുണ്ടായിരുന്നു. നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണമാണ് […]
മുടി മാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ യുവാവ് മരിച്ചു; നാല് പേർ അറസ്റ്റിൽ
മുടിമാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ യുവാവ് മരിച്ചു. ഡൽഹിയിലാണ് സംഭവം. 30 വയസുകാരനായ അത്താർ റഷീദാണ് ഒരു ക്ലിനിക്കിൽ വച്ച് നടത്തിയ മുടി മാറ്റിവെക്കൽ ചികിത്സയ്ക്ക് പിന്നാലെ മരിച്ചത്. കുടുംബക്കാരുടെ പരാതിയിൽ നാലു പേർ അറസ്റ്റിലായി. മുടി മാറ്റിവെയ്ക്കൽ ചികിത്സയ്ക്ക് പിന്നാലെ വിവിധ അവയവങ്ങൾ പ്രവർത്തനരഹിതമായി എന്നാണ് റിപ്പോർട്ടുകൾ. ചികിത്സയ്ക്ക് ശേഷം കടുത്ത വേദനയാണ് മകൻ അനുഭവിച്ചതെന്ന് അമ്മ ആസിയ ബീഗം പറഞ്ഞു. റഷീദിന്റെ ശരീരത്തിൽ ഉടനീളം തടിപ്പ് കണ്ടു. തുടർന്ന് ക്ലിനിക്കിലെ ജീവനക്കാർക്കെതിരെ പരാതി നൽകുകയായിരുന്നു എന്നും […]