കോവിഡ് ചികിത്സയ്ക്ക് ഐവര്‍മെക്ടിന്‍, ഡോക്സിസൈക്ലിന്‍ എന്നിവ ഉപയോഗിക്കുന്നതു വിലക്കി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍, പനിക്ക് ഉപയോഗിക്കുന്ന ആന്റിപൈറെറ്റിക് മരുന്നുകളും ചുമയ്ക്കുള്ള ആന്റിട്യൂസീവ് മരുന്നുകളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാം. ഐവര്‍മെക്ടിന്‍, ഡോക്സിസൈക്ലിന്‍ എന്നിവയ്ക്കുപുറമെ ഹൈഡ്രോക്സിക്ലോറോക്വിന്‍, സിങ്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടിവൈറ്റമിനുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കാണ് ഇതുവരെ ഈ മരുന്നുകള്‍ നല്കിവന്നത്. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,00,636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2427 പേര് കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3,49,186 ആയി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, കേരളം തുടങ്ങി നാലു സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ പതിനായിരത്തിന് മുകളിലുള്ളത്.
Related News
കൂടത്തായ് കേസ് : റോജോയുടെയും റെഞ്ചിയുടേയും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു
കൂടത്തായികൊലപാത പരമ്പര കേസില്‍ ഡി.എന്‍.എ പരിശോധനക്ക് വേണ്ടിയുള്ള സാമ്പിളുകള്‍ ശേഖരിച്ചു. റോയ് തോമസിന്റെ സഹോദരങ്ങളായ റോജോ,റെഞ്ചു, ജോളിയുടെ മകന് റോമോ,പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മകന് എന്നിവരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ടോം തോമസിന്റെയും അന്നമ്മയുടെയും തന്നെയാണ് കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹ അവശിഷ്ടങ്ങളെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് റോജോയുടെയും,സഹോദരി റെഞ്ചുവിന്റെയും ഡി.എന്‍.എ സാമ്പിളുകളെടുത്തത്. റോയിടേതെന്ന് സ്ഥിരീകരിക്കാന്‍ മക്കളുടെ സാമ്പിളുകളുമെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചെടുത്ത സാമ്പിളുകള്‍ ഇന്ന് തന്നെ ഡി.എന്‍.എ പരിശോധനക്കയക്കും. കണ്ണൂരിലേയോ,തിരുവനന്തപുരത്തേയോ ഫോറന്‍സിക് ലാബിലേക്കായിരിക്കും കൈമാറുക. അടിയന്തര സാഹചര്യം […]
മന്ത്രിതല ചര്‍ച്ച പരാജയം; മുത്തൂറ്റിലെ സമരം തുടരും
മുത്തൂറ്റ് സമരത്തില്‍ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. നിലവിലെ സാഹചര്യം തുടരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. ചില പ്രശ്നങ്ങളില്‍ കൂടുതല്‍ കൂടിയാലോചനകള്‍ ആവശ്യമാണെന്നും ടി.പി രാമകൃഷ്ണന് വ്യക്തമാക്കി. ചര്‍ച്ച പരാജയപ്പെട്ടതോടെ മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാർ നടത്തിവരുന്ന സമരം തുടരും. മുത്തൂറ്റ് ഫിനാന്‍സിലെ സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്സാണ്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രി ടി.പി രാമകൃഷ്ണന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ജോര്‍ജ് അലക്സാണ്ടര്‍ മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം […]
അത്താണി കൊലപാതകം; അഞ്ച് പേര് അറസ്റ്റില്‍
നെടുമ്പാശ്ശേരി അത്താണിയില്‍ ഗുണ്ടാതലവനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. കേസിലെ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. രണ്ട് ബൈക്കുകളിലായി എത്തിയവരാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബിനോയിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. അത്താണി ഡയാന ബാറിന് മുന്പില് ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കേസിലെ നാല് മുതല്‍ ഏഴ് വരെ പ്രതകളെയാണ് റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗുഡ്സംഗത്തിലെ അംഗങ്ങളായ അഖില്‍, നിഖില്‍, അരുണ്‍, ജസ്റ്റിന്, […]