ഹരിയാനയില്‍ കര്‍ഷകരുടെ സമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പൊലീസ് സ്റ്റേഷന് ഉപരോധിച്ചാണ് സമരം നടത്തുന്നത്. പൊലീസ് സ്റ്റേഷന് പുറത്ത് പന്തലുകള്‍ കെട്ടിയാണ് നൂറുകണക്കിന് കര്‍ഷകര്‍ സമരത്തില്‍ പങ്ക് ചേരുന്നത്. ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഇത് പിന്‍വലിച്ചിട്ടിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ഒരു കര്‍ഷകനെ കൂടി വിട്ടു കിട്ടുന്നത് വരെ ഉപരോധം തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.
Related News
രാജ്യത്ത് മൂന്നര ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 2,812 മരണം
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 3,52,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,812 മരണവും സ്ഥിരീകരിച്ചു. 28 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. രാജ്യത്ത് ഇതുവരെ 1,73,13,163 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,43,04,382 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,95,123 പേർക്ക് ജീവൻ നഷ്ടമായി. ഇന്നലെ വരെ 14,19,11,223 പേർ വാക്സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. പകുതിയിലേറേ […]
പ്രത്യേക പദവി നിരോധിച്ച ശേഷം കശ്മീരില്‍ അറസ്റ്റിലായത് 144 കുട്ടികള്‍
ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം 144 കുട്ടികള്‍ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ട് സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കും. ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ ശേഷം കശ്മീരില്‍ വ്യാപകമായി അറസ്റ്റുകള്‍ നടക്കുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജമ്മു കശ്മീര്‍ ഡി.ജി.പി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ആഗസ്റ്റ് അഞ്ചിന് ശേഷം 144 കുട്ടികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് […]
ഗ്യാൻവാപി കേസ് : വാരണാസി ജില്ലാ കോടതിയിൽ ഇന്ന് വിചാരണ പുനരാരംഭിക്കും
ഗ്യാൻവാപി കേസിൽ വാരണാസി ജില്ലാ കോടതിയിൽ ഇന്ന് വിചാരണ പുനരാരംഭിക്കും. കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവിൽ കോടതിയിലുണ്ടായിരുന്ന രേഖകൾ ജില്ല കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സിവിൽ കോടതിയിൽ നിന്ന് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. പ്രാർത്ഥനക്ക് അനുവാദം തേടി ഹിന്ദു സ്ത്രീകൾ നൽകിയ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമുണ്ടായിരുന്നോ എന്ന വിഷയമാകും ആദ്യം പരിഗണിക്കുക. 1991 ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്. ഇതിന് അനുസബന്ധമായ സർവേ […]