കള്ളപ്പണക്കേസിൽ അന്വേഷണത്തിനൊരുങ്ങി ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തര അന്വേഷണത്തിനായി സി.വി ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരൻ എന്നിവരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്നത് സംബന്ധിച്ച് അന്വേഷണ സംഘം റിപ്പോർട്ട് നൽകണം. അതേസമയം അന്വേഷണം ആർ. എസ്.എസ് നേതാക്കളിലേക്കും നീളുകയാണ്. പണമിടപാട് സംബന്ധിച്ച് കൂടുതൽ അറിയാൻ ജില്ല സംയോജന്മാരുടെ മൊഴി എടുക്കും. ബി.ജെ.പി ഉത്തര മേഖല സംഘടന സെക്രട്ടറി കെ.പി സുരേഷിനേയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ മൊഴികൾ പരിശോധിക്കുകയാണ് അന്വേഷണ സംഘം. കവർച്ച കേസിലെ പരാതിക്കാരാനായ ധർമരാജന്റെ ഫോൺ രേഖകൾ പരിശോധച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവം നടന്ന ദിവസവും അതിന് ശേഷവും ധർമരാജന്റെ ഫോണിലേക്ക് വന്ന കോളുകളാണ് പരിശോധിക്കുന്നത്. കവർച്ച ചെയ്ത മൂന്നരക്കോടി രൂപയിൽ ഇനിയും രണ്ട് കോടിയിലധികം രൂപ കണ്ടെത്താനുണ്ട്.ഇതിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കെ.സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണനും ധർമരാജനും ഫോണിൽ സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . തെരഞ്ഞെടുപ്പ് സമയത്ത് ധർമ്മരാജനും സുരേന്ദ്രന്റെ മകനും കോന്നിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തിട്ടുണ്ട്.
Related News
ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതിയായി. ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്രം താൽക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിന് ശേഷം ക്ഷേത്രത്തിലെ ജീവനക്കാർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം തുറക്കാൻ തീരുമാനമായത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെർച്വൽ ക്യൂ വഴി ദിവസം 3000 പേർക്ക് വാതിൽമാടം വരെ ദർശനം അനുവദിക്കും. കിഴക്കേ നടയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ക്ഷേത്രത്തിനുള്ളിൽ നിലവിൽ നെഗറ്റീവായ ജീവനക്കാരെ മാത്രം […]
സംഘപരിവാര്‍ ഭീഷണി; സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ് റദ്ദാക്കി
സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ് റദ്ദാക്കി. സംഘർഷ സാധ്യതയെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് പരിപാടി റദ്ദാക്കിയതെന്ന് സംഘാടകർ അറിയിച്ചു. പരിപാടി തടയണമെന്ന് ബിജെപി ആവശ്യപെട്ടിരുന്നു. പൗരാവകാശ വേദി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്. എം.കെ.രാഘവന് എംപി, മുനവറലി തങ്ങള്‍, കെ.കെ.രമ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പരിപാടി മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരിപാടിക്ക് എതിരെ ബിജെപി ഡിജിപിക്കും എന്‍ഐഎയ്ക്കും പരാതി നല്‍കിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് […]
ഇടതുമുന്നണിക്ക് മുമ്പ് സ്ഥാനാർഥി പ്രഖ്യാപനം നടത്താനൊരുങ്ങി യു.ഡി.എഫ്
ഇടതുമുന്നണിക്ക് മുമ്പ് സ്ഥാനാർഥി പ്രഖ്യാപനം നടത്താനൊരുങ്ങി യു.ഡി.എഫ്. സീറ്റ് വിഭജനത്തില്‍ പിജെ ജോസഫ് കടുംപിടിത്തം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മുന്നണിയിലെ അവശേഷിക്കുന്ന സീറ്റ് തർക്കം കൂടി വേഗത്തിൽ പരിഹരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. അങ്കത്തീയതി കുറിച്ചതോടെ മെല്ലെ ആയിരുന്ന ചർച്ചകൾക്ക് യു.ഡി.എഫ് വേഗം കൂട്ടുകയാണ്. മുസ്ലിം ലീഗുമായുള്ള സീറ്റ് വെച്ചുമാറ്റ ചർച്ചകൾ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ കടും പിടുത്തത്തിൽ അയവ് വരുത്തുക, ആർഎസ്പിയുമായി അഞ്ച് സീറ്റിന്റെ കാര്യത്തിലെ അന്തിമ ധാരണ ഇങ്ങനെ […]