ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന പ്രവാസി സംഘടനയായ വേൾഡ് മലയാളീ കൗൺസിലിന്റെ യൂറോപ്പ് റീജിയൺ, യൂറോപ്പിലെ പതിനൊന്നു പ്രോവിൻസുകൾ കൂടിയതാണ് .മൂന്നു മാസങ്ങൾക്കു മുൻപാണ് യൂറോപ്പ് റീജിയന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത് .
WMC സ്വിസ് പ്രൊവിൻസിൽ നിന്നുമുള്ള ശ്രീ. ജോഷി പന്നാരക്കുന്നേൽ ആയിരുന്നു WMC യൂറോപ്യൻ റീജിയൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.പക്ഷേ കമ്മിറ്റിയുടെ വെറും മൂന്നുമാസത്തെ ആയുസ്സിന് ശേഷം വ്യക്തിപരമായ അസൗകര്യങ്ങളോടൊപ്പം റീജിയൻ കമ്മറ്റിയിൽ രൂപപ്പെട്ട അസ്വാരസ്യങ്ങളുടെയും പേരിൽ ജോഷി പന്നാരക്കുന്നേൽ തൻറെ പ്രെസിഡെന്റ് സ്ഥാനം റീജിയണിൽ നിന്നും രാജിവെക്കുകയുണ്ടായി . ഗ്ലോബൽ കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയം സുനിശ്ചിതം എന്ന് കരുതി മത്സരിച്ച വ്യക്തിയുടെ അപ്രതീക്ഷിത പരാജയവും പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജിയും കൂട്ടി വായിക്കേണ്ടതുണ്ടന്നു ഞങ്ങളുടെ യു കെ ലേഖകൻ റിപ്പോർട്ടു ചെയ്യുന്നു . ഈ രാജിയാണ് കൗൺസിലിന് പുതിയ ഒരു പ്രെസിഡന്റിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യത്തിലെത്തിച്ചത് .
അർഹമായ പ്രാധിനിത്യം ഗ്ലോബൽ, റീജിയൺ കമ്മിറ്റികളിൽ സ്വിസ് പ്രൊവിൻസിനു നാളിതുവരെയും ലഭിച്ചിട്ടുണ്ട്. എന്നാൽ പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ പുതിയ റീജിയൺ പ്രസിഡന്റ് ആയി മികച്ച സംഘാടകനും ,അയർലണ്ടിലെ പൊതുസമൂഹത്തിൽ നിറസാന്നിധ്യവുമായ WMC അയർലൻഡ് പ്രൊവിൻസിലിൽ നിന്നുള്ള ശ്രീ അനിത് ചാക്കോയെ തിരഞ്ഞെടുത്തതായി ഗ്ലോബൽ വൈസ് പ്രസിഡന്റ് അറിയിച്ചു.
1995 ജൂലൈ 3 ന് അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ രൂപം കൊണ്ട വേൾഡ് മലയാളി കൗൺസിൽ, കേരളത്തിന് പുറത്തു താമസിക്കുന്ന പ്രവാസികളുടെ തനതായ സംസ്കാരത്തെയും, കലയെയും, സാമൂഹികതെയും ഒന്നിപ്പിച്ചു കക്ഷി രാഷ്ട്രീയത്തിനു അതീതമായി അതാത് രാജ്യങ്ങളിലെ സംസ്കാരവുമായി സഹവർത്തിച്ചു പോകുവാൻ മലയാളികളെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ഉദ്ദേശം.
ജൂബിലി പിന്നിട്ട WMC,അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് , ആസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നീ ആറു റീജിയനുകളിലായി പ്രവർത്തിക്കുന്നു. യൂറോപ്പ് റീജിയനിൽ 11 ശക്തമായ പ്രൊവിൻസുകളിൽ സ്വിറ്റ്സർലൻഡ് ഏറ്റവും കൂടുതൽ ക്ഷേമ പ്രവർത്തനങ്ങളും, കലാസാംസ്ക്കാരിക പരിപാടികളും യൂത്ത് ഫോറവും വിമൻസ് ഫോറവും സംയുക്തമായി നടത്തിവരുന്നു.കോവിഡ് മഹാമാരിയിൽ പെട്ട കുടുംബങ്ങളെ സഹായിക്കാൻ കോവിഡ് ഇന്ത്യ റിലീഫ് ഫണ്ട് മുഖേന സ്വിസ് പ്രൊവിൻസ് ഇപ്പോൾ ജനപങ്കാളിത്തത്തോടെ ധനസമാഹരണം നടത്തിവരുന്നു .
REPORT BY – UK NEWS DESK