കാലവര്‍ഷം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ പാലക്കാട് ഒഴികെ 13 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Related News
മറിയം ത്രേസ്യയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും
മറിയം ത്രേസ്യയെ നാളെ റോമില്‍ വെച്ച് വിശുദ്ധയായി പ്രഖ്യാപിക്കും. തൃശൂരിലെ കുഴിക്കാട്ടുശ്ശേരിക്കാര് ഏറെ ആഹ്ളാദത്തിലാണ്. മറിയം ത്ര്യേസ്യ സ്ഥാപിച്ച മഠവും മറിയം ത്രേസ്യയുടെ കബറിടവും കുഴിക്കാട്ടുശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശകര്‍ പതിവായി ഏറെ എത്താറുണ്ട് കുഴിക്കാട്ടുശ്ശേരിയില്‍. വിശുദ്ധ പദവിയിലേക്ക് മറിയം ത്ര്യേസയെ ഉയര്‍ത്തുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്ധനയുണ്ടിവിടെ. നാളെ വലിയ രീതിയിലുള്ള ആഘോഷങ്ങള്‍ ഒന്നും ആസൂത്രണം ചെയ്തിട്ടില്ല. ഇന്ത്യന്‍ സഭയുടെ ആഘോഷങ്ങള്‍ പിന്നീടാണ് നടക്കുക. രാവിലെ കുഴിക്കാട്ടുശ്ശേരി മഠത്തില്‍ പ്രത്യേക കുര്‍ബാന നടക്കും. […]
ഡബ്ബിങ് ആര്‍ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു
പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1992ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നല്‍കിയതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹയായിരുന്നു.
‘കോപ്പി അടിച്ചെങ്കില്‍ അത് എന്റെ കഴിവ്’; പി.എസ്.സി പരീക്ഷാ തട്ടിപ്പിലെ ‘സാമര്‍ത്ഥ്യം’ തുറന്ന് പറഞ്ഞ് പ്രതി നസീം ഫേസ്ബുക്കില്‍
‘കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവെന്ന്’ പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോക്ക് താഴെയുള്ള കമന്റിലാണ് പ്രതി നസീം ഇങ്ങനെ പ്രതികരിച്ചത്. യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെയാണ് നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ ജയില്‍ മോചിതരായത്. ജയിലിലേക്ക് കഞ്ചാവ് കടത്തുകയും ഉപയോഗിക്കുകയും ചെയ്തെന്ന കേസിലും നസീമിന് ജാമ്യം ലഭിച്ചിരുന്നു. ഫേസ്ബുക്കില്‍ പുതുതായി ചേര്‍ത്ത പ്രൊഫൈല്‍ […]