ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് (B.1.6.617.2) രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് പഠനം. രണ്ടാം തരംഗത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇന്ത്യൻ സാര്‍സ് കോവ്2 ജീനോമിക് കൺസോഷ്യവും നാഷണൽ ഡിസീസ് കൺട്രോൾ സെന്ററും ചേർന്നാണ് പഠനം നടത്തിയത്. കോവിഡിന്റെ യു.കെ വകഭേദമായ ആൽഫയെക്കാൾ കൂടുതൽ മാരകമാണ് ഡെൽറ്റ വകഭേദമെന്നും പഠനത്തിൽ പറയുന്നു. ആൽഫ വകഭേദത്തെക്കാൾ 50 ശതമാനം കൂടുതൽ വ്യാപനശേഷി ഡെൽറ്റ വകഭേദത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജീനോമിക് സീക്വൻസിങിലൂടെ 12,200 ലേറെ വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രണ്ടാം തരംഗത്തിൽ അതിവേഗം വ്യാപിച്ച ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ അവയുടെ സാന്നിധ്യം വളരെ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. എന്നാൽ ഡൽഹി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇത് കൂടുതല്‍ വ്യാപിച്ചത്. വാക്സിൻ എടുത്തതിന് ശേഷവും ഡെൽറ്റ വകഭേദം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വാക്സിനേഷന് ശേഷം ആൽഫ വകഭേദത്തിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കൂടുതൽ മരണങ്ങൾക്ക് കാരണം ഡെൽറ്റ വകഭേദമാണെന്നതിന് തെളിവുകളില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
Related News
കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. രണ്ട് വ്യത്യസ്ത ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമ, ബാരാമുള്ള എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദിലെ അംഗമാണ്. തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ബാരാമുള്ളയിലെ തൂലിബാൽ ഗ്രാമത്തിൽ സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയാണ് ഏറ്റുമുട്ടലായി മാറിയത്. ഇവിടെ ഒരാൾ കൊല്ലപ്പെട്ടു. പുൽവാമയിലെ തുജ്ജൻ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് മറ്റ് രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടത്.
വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നു: കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്
വിവാദ പ്രസ്താവനയുമായി വീണ്ടും കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. ബെഗുസുരായിയില് നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഭഗവത് ഗീത സ്കൂളുകളില്‍ പഠിപ്പിക്കണം. ഇന്ന് മതം സജീവമാണ്. അതിനാല്‍ തന്നെ ജനാധിപത്യവും സജീവമാണ്. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബീഫ് കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ആശങ്കപ്പെടുത്തുന്നുവെന്ന് ഗിരിരാജ് സിങ് പറഞ്ഞു. നമ്മുടെ കുട്ടികളെ മതപഠന ക്ലാസുകളിലേക്ക് അയക്കണം. അവര്‍ ഇപ്പോള്‍ ഐഐടികളിലൂടെയാണ് കടന്ന് പോകുന്നത്. എഞ്ചീനിയര്‍ ആയി […]
ഐ ലവ് കേരള; നിറഞ്ഞ മനസോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ എഴുതി, ചിത്രം പങ്കുവച്ച് ഇ.പി ജയരാജന്
മലയാളികള്‍ക്ക് മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഈ നാട് സ്വര്‍ഗമാണ്. അന്നം തരുന്ന നാടിനോടുള്ള സ്നേഹം അവര്‍ നിറഞ്ഞ മനസോടെ തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. പ്രളയത്തില്‍ കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അരോളി ഗവ. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തോടുള്ള സ്നേഹം ക്ലാസ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ എഴുതി പ്രകടിപ്പിച്ചത്. ഐ ലവ് കേരള, കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ, ഐ ലവ് മൈ ഇന്ത്യ’… അവര്‍ […]