Kerala

150 മെട്രിക് ടൺ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കും

150 മെട്രിക് ടൺ ശേഷിയുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കും. 1,000 മെട്രിക് ടൺ കരുതൽ സംഭരണ ശേഷിയുള്ള ടാങ്കും സ്ഥാപിക്കും. പ്രാരംഭ ചെലവുകൾക്കായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കോവിഡ് രോഗവ്യാപനത്തെ തടയാനും രോഗികള്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കുന്ന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദാരവ്യവസ്ഥകളില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്പ നല്‍കും. ഏഴ് ശതമാനമായിരിക്കും പലിശ നിരക്ക്. ഓക്സിജന്‍ സിലിണ്ടര്‍, ഓക്സിജന്‍ ജനറേറ്റര്‍, ഓക്സിജന്‍ കോണ്‍‌സെന്‍ട്രേറ്റേഴ്സ്, ലിക്വിഡ് ഓക്സിജന്‍ വെന്‍റിലേറ്റര്‍, പള്‍സി ഓക്സിമീറ്റര്‍, പോര്‍ട്ടബിള്‍ എക്സറേ മെഷീന്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുള്ള യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് വായ്പ.