തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിനായി ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ കന്നിബജറ്റ്. ആയിരം കോടി രൂപയുടെ വായ്പാ പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടത്. കുറഞ്ഞ പലിശയ്ക്കാകും വായ്പ ലഭ്യമാക്കുക. പലിശ ഇളവു നൽകുന്നതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെഎഫ്സിയുടെ വായ്പ അടുത്ത അഞ്ചു വർഷം കൊണ്ട് 10,000 കോടിയായി ഉയർത്തുമെന്നും പ്രഖ്യാപനമുണ്ട്. ഈ വർഷം 4,500 കോടി രൂപയുടെ പുതിയ വായ്പ കെഎഫ്സി അനുവദിക്കും. കെഎഫ്സിയിൽനിന്ന് വായ്പ എടുത്ത് 2020 മാർച്ചുവരെ കൃത്യമായി തിരിച്ചടച്ചവർക്ക് കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇത്തരം സംരംഭകർക്ക് 20 ശതമാനം വായ്പകൂടി അധികമായി നൽകും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവർക്ക് വായ്പാ തിരിച്ചടവിന് ഒരു വർഷം മൊറട്ടോറിയം അനുവദിക്കും. കാർഷിക മേഖലയ്ക്ക് രണ്ടായിരം കോടി രൂപയുടെ വായ്പാ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർഷിക ക്ഷേമ വകുപ്പ് നവീകരിക്കുന്നതിന്റെ ഭാഗമായി കൃഷി ഭവനുകളെ സ്മാർട്ട് ആക്കും. ചെറുപ്പക്കാരെ കൃഷിയിലേക്ക് കൂടുതൽ ആകർഷിക്കാമെന്നാണ് കണക്കുകൂട്ടൽ. ഉത്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാനത്ത് സേവന ശൃംഖല ആരംഭിക്കുന്നതിന് പത്ത് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്രോ പാർക്കുകൾക്കായും പത്തുകോടി അനുവദിച്ചു.
Related News
പി.എം ആർഷോയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെ.എസ്.യു; മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും
മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖ ചമച്ച കേസിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലും പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെ.എസ്.യു നേതാക്കൾ അറിയിച്ചു. മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ സഹായിച്ചത് പി എം ആർഷോ ആണെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. കോളജിന്റെ വ്യാജ സീൽ ഇവരുടെ പക്കൽ ഉണ്ടെന്നും അവർ ആരോപിക്കുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാർക്ക് […]
കളക്ടറുടെ വിളികേട്ടു; ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അര്ജുന്
സിനിമയ്ക്ക് പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന താരമാണ് അല്ലു അര്ജുന്. മലയാളികള്‍ക്ക് അത്രത്തോളം പ്രിയപ്പെട്ട അന്യഭാഷാ നടന്മാരില് അല്ലുവിന്റെ പേര് മുന്നിലുണ്ടാകും. ഇപ്പോള്‍ പഠനം പ്രതിസന്ധിയിലായ മലയാളി വിദ്യാര്‍ത്ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അര്ജുന് വീണ്ടും കേരളത്തിന് പിയപ്പെട്ടവനാകുകയാണ്. ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ് ആണ് മലയാളി വിദ്യാര്‍ത്ഥിനിയുടെ പഠനത്തിനായി അല്ലു അര്‍ജുന്റെ സഹായം തേടിയത്. പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും ജീവിത സാഹചര്യങ്ങള്‍ പെണ്‍കുട്ടിയുടെ തുടര്‍പഠനത്തിന് വെല്ലുവിളിയാകുകയാരുന്നു. തുടര്‍ന്ന് വീആര്‍ ഫോര്‍ […]
സ്കോൾ കേരളയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി; ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി
സ്കോൾ കേരളയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി. നടപടിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. നിയമന നടപടി പിൻവലിക്കുമോയെന്ന് സർക്കാറിനോട് കോടതി ആരാഞ്ഞു. ഹരജി മാർച്ച് 31ന് പരിഗണിക്കാൻ മാറ്റി.