ജലാശയങ്ങളുടെ സംരക്ഷണത്തിനായി 500 കോടിയുടെ പദ്ധതിയും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടിയുണ്ടാകും. 500 കോടിയുടെ പദ്ധതിക്ക് പ്രാരംഭമായി 50 കോടി നല്‍കും. കനാലിന്റെ വശം സംരക്ഷിക്കുക, ആഴം കൂട്ടുക, മണ്ണ് നീക്കം ചെയ്യുക, കണ്ടല്‍ കാട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മിക്കുക, നദികളുടെ ആഴം കൂട്ടുക എന്നിങ്ങനെയാണ് ജലസംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതികള്‍. തീരക്കടലിലുള്ള സംസ്ഥാന അവകാശം കവരാൻ കേന്ദ്ര ശ്രമം നടക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Related News
‘സജീവന് നേരിട്ടത് പൊലീസിന്റെ കടുത്ത മര്‍ദനം, നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും നിര്‍ത്തിയില്ല’; ആരോപണവുമായി ബന്ധു
കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷന് വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ ബന്ധു. വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പൊലീസ് മര്‍ദിച്ചെന്നാണ് ബന്ധു പറയുന്നത്. മര്‍ദനത്തെ സജീവനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചോദ്യം ചെയ്തിട്ടും പൊലീസ് മര്‍ദനം അവസാനിപ്പിക്കാന്‍ തയാറായില്ല. നെഞ്ചുവേദനയുണ്ടെന്ന് സജീവന് ആവര്‍ത്തിച്ചിട്ടും പൊലീസ് വൈദ്യസഹായം എത്തിച്ചില്ലെന്നും ബന്ധു പറഞ്ഞു. ‘വാഹനാപകട കേസില്‍ കസ്റ്റഡിയിലെടുത്ത ആളെ മര്‍ദിക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ പൊലീസ് അവരെക്കൂടി മര്‍ദിക്കുകയാണ് ചെയ്തത്. എസ്ഐയും കോണ്‍സ്ട്രബിളും […]
വാളയാര്‍ കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . അന്വേഷണത്തിലെ വീഴ്ചയും പ്രാസിക്യൂഷന്റെ പരാജയവും മൂലം പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയ സാഹചര്യത്തിൽ അന്വേഷണ ചുമതല സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് ഹരജി നൽകിയിട്ടുള്ളത്. കുട്ടികൾ ലൈംഗിക പീഡനത്തിനിരയായത് മുതലുള്ള സംഭവങ്ങൾ അറിഞ്ഞിട്ടും കേസന്വേഷണ സമയത്തും വിചാരണ ഘട്ടത്തിലും അതിന്റെ ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. അന്വേഷണത്തിൽ ഉദാസീന നിലപാടും തെളിവുകൾക്ക് നേരെയുള്ള അവഗണനയുമാണുണ്ടായത്. പ്രോസിക്യൂഷന്റെ […]
ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചാൽ കർശന നടപടി
ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്പത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാൻ വീടുകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ജോലിയിൽ സാമ്പത്തിക സംവരണം ഉൾപ്പെടെ നേടാൻ ബി.പി.എൽ കാർഡ് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തി. പരിശോധന കർശനമാക്കുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി ജി.ആർ.അനിൽ ട്വന്റിഫോറിനോട് പറഞ്ഞു. ( bpl ration card ) ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്ക് ഇതു തിരികെ സമർപ്പിക്കാൻ സർക്കാർ സമയം അനുവദിച്ചിരുന്നു. പിഴയോ മറ്റു ശിക്ഷാ […]