സർക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവർക്കും വാക്സിൻ നൽകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 18നും 45നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷനായി 1000 കോടി വകയിരുത്തിയിട്ടുണ്ട്. വാക്സിന് ഗവേഷണം ആരംഭിക്കും. വാക്സിൻ ഉത്പാദത്തിന് സ്വന്തം നിലക്ക് ശ്രമം നടക്കുന്നുണ്ട്. സമ്പൂര്‍ണ്ണ വാക്സിനേഷന് കേന്ദ്രത്തിന്റെ വാക്സിന് നയം തടസം സൃഷ്ടിക്കുന്നു. കേന്ദ്രത്തിന്റെ വാക്സിന് നയം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ്. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും. സെപ്തംബറോടെ ടെണ്ടര്‍ വിളിക്കും. പീഡിയാട്രിക് ഐ.സി.യുകൾ വർദ്ധിപ്പിക്കും. 20000 കോടിയുടെ കോവിഡ് രണ്ടാം തരംഗ പാക്കേജ് പ്രഖ്യാപിക്കും. മൂന്നാം തരംഗം നേരിടാൻ ആരോഗ്യ മേഖലയെ സജ്ജമാക്കും. രണ്ടാം തരംഗത്തിന്റെ വേഗതയും മൂന്നാം തരംഗത്തിന്റെ സാധ്യതയും ചൂണ്ടിക്കാണിക്കുന്നത് യുദ്ധം അവസാനിച്ചിട്ടില്ലെന്നതാണെന്നും ധനമന്ത്രി പറഞ്ഞു.
Related News
മുന്‍ എം.പി എ. സമ്പത്തിന്റെ നിയമനം: നിരീക്ഷിക്കാനൊരുങ്ങി കോണ്‍ഗ്രസ്
മുന്‍ എം.പി എ. സമ്പത്തിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹയില്‍ നിയമിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഡല്‍ഹി ഇടപെടലുകളെ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ്. കേന്ദ്ര സഹായങ്ങള്‍ നേടിയെടുക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങളില്‍ ഇനി കോണ്‍ഗ്രസ് വിമര്ശമുന്നയിക്കും. കേന്ദ്ര സഹായം നേടിയെടുക്കുന്നതുള്‍പ്പെടെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടനാണ് പ്രത്യേക പ്രതിനിധിയായി മുന്‍ എം.പി എ. സമ്പത്തിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. നിയമനം ധൂര്‍ത്താണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നിയമനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയെ ഡല്‍ഹിയില്‍ നിയമിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ കേന്ദ്ര […]
രാഹുൽ ഗാന്ധി വയനാട് മത്സരിച്ചേക്കില്ല
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മത്സരിച്ചേക്കില്ല. സ്ഥാനാര്‍ഥിത്വം വിവാദമായത് സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് മൂലമെന്നാണെന്നാണ് ദേശീയ വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. പ്രവര്‍ത്തക സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുലാണെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ അത് അമേഠിയില്‍ പരാജയം ഭയന്നാണെന്ന ബി.ജെ.പി വിമര്‍ശനത്തിന് […]
സ്വർണം കടത്ത് കേസ്; കെ.ടി.റമീസ് പോയത് സ്വർണ, വജ്ര ബിസിനസിനെന്ന്
ആഫ്രിക്കയിലേക്കും ടാൻസാനിയയിലേക്കുമുള്ള യാത്രകളെക്കുറിച്ചും റമീസിനെ പലതവണ ചോദ്യം ചെയ്തായും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി നൽകണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി സ്വർണം കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ കെ.ടി.റമീസ് താൻസാനിയയിലേക്ക് പോയത് സ്വർണ-വജ്ര ഖനന ബിസിനസിനെന്ന് സമ്മതിച്ചെന്ന് എൻ.ഐ.എ. ആഫ്രിക്കയിലേക്കും ടാൻസാനിയയിലേക്കുമുള്ള യാത്രകളെക്കുറിച്ചും റമീസിനെ പലതവണ ചോദ്യം ചെയ്തായും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി നൽകണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി. സ്വർണ കടത്ത് കേസിലെ മുഖ്യ […]