കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനമോ അതില്‍ താഴെയോ ഉള്ള, ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 25 ശതമാനത്തില്‍ താഴെയെത്തിയ ജില്ലകളാണ് ഒന്നാംഘട്ടത്തില്‍ അണ്‍ലോക്ക് ചെയ്യുക. ഇവിടങ്ങള്‍ പൂര്‍ണമായി തുറന്നിടാനും സാധാരണഗതിയില്‍ പ്രവർത്തനങ്ങള്‍ തുടരാനും അനുവദിക്കും. മാളുകള്‍, തിയേറ്ററുകള്‍, സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാം. കല്ല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ടാകില്ല. ഔറംഗബാദ്, നാസിക് തുടങ്ങി പത്തോളം ജില്ലകളാണ് ലെവല്‍ ഒന്നില്‍ ഉള്‍പ്പെടുന്നത്. അമരാവതി, മുംബൈ തുടങ്ങിയ ജില്ലകള്‍ രണ്ടാം നിരയിലാണ് ഉള്‍പ്പെടുക. സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചു ശതമാനത്തില്‍ കുറഞ്ഞാലും നിയന്ത്രണങ്ങളില്‍ പൂര്‍ണമായും ഇളവു നല്‍കേണ്ടെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ തുടര്‍ നടപടികളുണ്ടാകൂ. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതിനാല്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും നേരത്തെ തന്നെ അണ്‍ലോക്കിങ് പ്രഖ്യാപിച്ചിരുന്നു.
Related News
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയാ ഗാന്ധി പങ്കെടുക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലെന്ന് സൂചന
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയാ ഗാന്ധി പങ്കെടുക്കാന്‍ തീരുമാനിച്ചത് മകള്‍ പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നെന്ന് സൂചന. അയോധ്യയിലെ രാമക്ഷേത്രം ബിജെപിയുടെ രാഷ്ട്രീയ നേട്ടമല്ലെന്ന വാദം ഉന്നയിക്കണമെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ഉത്തര്‍ പ്രദേശ് ഘടകത്തിന്റെ വാദം. ഇതിനെ പ്രിയങ്കാ ഗാന്ധി പിന്തുണയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിന്റെ ചുമതല വഹിക്കുന്ന നേതാവെന്ന നിലയില്‍ കൂടിയാണ് ഉത്തര്‍പ്രദേശ് ഘടകത്തിന്റെ വാദത്തിന് പ്രിയങ്ക പിന്തുണ നല്‍കുന്നത്. ഉത്തര്‍പ്രദേശിലെ ഹിന്ദു ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറുള്ള പ്രിയങ്ക മൃദുഹിന്ദുത്വത്തെ പിന്തുണയ്ക്കുകയാണെന്ന ആക്ഷേപങ്ങള്‍ ശക്തവുമായിരുന്നു. വാരണസിയില്‍ […]
ബീഫാണെന്ന് സംശയിക്കുന്ന മാംസം കടത്തി; മധ്യപ്രദേശിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ബീഫാണെന്ന് സംശയിക്കപ്പെടുന്ന മാംസം കടത്തിയതിന് മധ്യപ്രദേശിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വെള്ളിയാഴ്ച ഇൻഡോറിലാണ് ഒവൈസെന്ന ഡ്രൈവർ അറസ്റ്റിലായത്. അപകടകരമായ ഡ്രൈവിംഗ്, ഗോവധ നിരോധന നിയമം എന്നിവ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. മിവേ ടൗൺ നിവാസിയായ ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെത്തിയ മാംസം ബീഫാണോയെന്ന് പരിശോധിക്കാൻ ലാബിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു. ഇതിനിടെ കേസ് രജിസ്റ്റർ ചെയ്യും മുമ്പ് പൊലീസ് സ്റ്റേഷനിലെത്തിയ ബജ്രഗ്ദൾ പ്രവർത്തകർ കടുത്ത നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ബീഫുമായി അതിവേഗത്തിൽ പോയ ഓട്ടോ […]
ചമ്പാരനില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍
ബീഹാറിലെ ചമ്പാരനില്‍ ചമ്പാരന്‍ സത്യാഗ്രഹം ആരംഭിച്ചതിന് സമീപത്ത് സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍. ചര്‍ക്ക പാര്‍ക്കില്‍ ഉയര്‍ന്നുനിന്നിരുന്ന പ്രതിമ തകര്‍ന്ന് താഴെ വീണ നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലവിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഊ പശ്ചാത്തലത്തിലാകാം അക്രമികള്‍ ഗാന്ധി പ്രതിമയും തകര്‍ത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സി ആര് എസിന് കീഴിലുള്ള പവര്‍ഗ്രിഡ് കോര്‍പറേഷനാണ് പ്രദേശത്ത് ഗാന്ധി പ്രതിമ സ്ഥാപിച്ചിരുന്നത്. പ്രതിമ ഔപചാരികമായി ഭരണകൂടത്തിന് കൈമാറാത്ത പശ്ചാത്തലത്തില്‍ പ്രതിമയ്ക്ക് ആവശ്യത്തിന് സുരക്ഷ […]