ഭിക്ഷക്കാരിയുടെ താമസസ്ഥലത്ത് നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെടുത്തത് 2,50,000 രൂപ. ജമ്മു കശ്മീരിലെ നൗഷേരയിലാണ് സംഭവം. ഭിക്ഷക്കാരിയെ അഭയകേന്ദ്രത്തിലാക്കിയ ശേഷം അവരുടെ താമസസ്ഥലം പരിശോധിക്കാനെത്തിയപ്പോഴാണ് സന്നദ്ധപ്രവര്‍ത്തകര്‍ പണം കണ്ടെത്തിയത്. മൂന്ന് പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിച്ചുവെച്ച നിലയിലാണ് നോട്ടുകളും കറന്‍സികളും കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുഖ്ദേവ് സിങ് ശ്യാമളിന്റെ നിര്‍ദേശപ്രകാരം പൊലീസ് സ്ഥലത്തെത്തി. ഏറെ സമയമെടുത്താണ് നാണയങ്ങള്‍ അടങ്ങിയ വലിയ തുക സന്നദ്ധപ്രവര്‍ത്തകര്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. പണം ഷെല്‍ട്ടര്‍ ഹോമിലെത്തി സ്ത്രീക്ക് കൈമാറുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി കൈമാറിയ സന്നദ്ധപ്രവര്‍ത്തകരുടെ സത്യസന്ധതയെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ 30 വര്‍ഷത്തോളമായി പ്രദേശത്തെ ബസ് സ്റ്റോപ്പില്‍ ഭിക്ഷയാചിക്കുന്ന സ്ത്രീയാണ് ഇവരെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവരുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ല. പ്രായമാവുമ്പോള്‍ തന്റെ ചിലവിന് വേണ്ടിയാണ് ഇവര്‍ പണം സൂക്ഷിച്ചുവെച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
Related News
വിശ്വാസ വോട്ടെടുപ്പ് നീട്ടി വയ്ക്കാന്‍ സാധ്യത; വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് വിമതര്‍
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. ന്യൂനപക്ഷമായ കോണ്‍ഗ്രസ്- ജെ. ഡി.എസ് സഖ്യ സര്‍ക്കാര്‍ അധികാരമൊഴിയേണ്ടിവരുമെന്ന് ഏറെക്കുറെ വ്യക്തമാണ്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിമത എം.എല്‍.എമാര്‍. നിലവിൽ സഖ്യ സർക്കാറിന് നൂറും ബി.ജെ.പിയ്ക്ക് 107 ഉം ആണ് സഭയിലെ അംഗബലം. വോട്ടെടുപ്പ് നീട്ടിവെക്കാനും സാധ്യതയുണ്ട്. അതിനിടെ കര്‍ണാടകയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച കോണ്‍ഗ്രസ് എം.എല്‍.എയെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്. എം.എല്‍.എ ആശുപത്രിയില്‍ പോയതാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എം.എല്‍.എമാരുടെ രാജി […]
സെഡസ് കാഡില വാക്സിന് അനുമതി
സെഡസ് കാഡിലയുടെ കൊവിഡ് വാക്സിന് വിദഗ്ത സമിതിയുടെ ശുപാർശ. അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്തു.രാജ്യത്ത് ഒരു വാക്സിന് കൂടി അടിയന്തരാനുമതി നല്കാന് ഡ്രഗ്സ് കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതി ഉപദേശം നല്കി. പ്രമുഖ മരുന്ന് കമ്ബനിയായ സൈഡസ് കാഡിലയുടെ ‘സൈകോവ് ഡി’ക്കാണ് ശിപാര്‍ശ ലഭിച്ചത്. മൂന്ന് ഡോസുള്ള ഡി.എന്‍.എ വാക്സിനാണിത്. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി കമ്പനി അവകാശപ്പെട്ടു. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. സൈക്കോവ് -ഡിയുടെ രണ്ടാം ഡോസുമായി […]
പ്രതിപക്ഷ വിശാലസഖ്യത്തിൻ്റെ പേരിനെതിരെ പരാതി; 26 പാർട്ടികൾക്കെതിരെ കേസ്
പ്രതിപക്ഷ വിശാലസഖ്യത്തിന് INDIA എന്ന പേര് നൽകിയ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസ്. ഡോ. അവിനാശ് മിശ്രയെന്ന ആൾ നൽകിയ പരാതിയിലാണ് 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഡൽഹി ബർക്കംഭ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. രാജ്യത്തിന്റെ പേര് തെറ്റായി ഉപയോഗിച്ചു എന്നാണ് പരാതി. പ്രതിപക്ഷ സഖ്യത്തിൻ്റെ പേരിനോട് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് വിയോജിപ്പെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നൽകുന്നതിനെ നിതീഷ് കുമാർ എതിർത്തു എന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. […]