കടൽക്ഷോഭമുണ്ടായ തീരമേഖലയ്ക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പി.സി വിഷ്ണുനാഥാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ഭീതിയോടെയാണ് തീരദേശ ജനത താമസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. തിര മേഖലയിൽ ദുരന്തം ദുരിതമായി പെയ്തിറങ്ങുന്നു. ഒമ്പത് തീരദേശ ജില്ലകൾ തകർന്നു. തീരമേഖലയ്ക്ക് 12000 കോടി രൂപ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചത്. 12 രൂപയുടെ പണി പോലും ചെയ്തില്ല. വിവിധ മണ്ഡലങ്ങളിൽ പദ്ധതിയുണ്ട്. അതൊന്നും എവിടേയും എത്തിയില്ല. ചെല്ലാനത്ത് ജിയോ ട്യൂബ് ഇടാൻ റോഡ് പണിക്കാരനെയാണ് ഏൽപ്പിച്ചതെന്നും സതീശന് ചൂണ്ടിക്കാട്ടി. എന്നാല്‍ മാറി താമസിക്കാൻ കുറച്ച് പേർ തയ്യാറാവുന്നില്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൗരവമായ വിഷയമാണ് ഉന്നയിക്കപ്പെട്ടത്. സംസ്ഥാനത്തിന് മാത്രം പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല. അഞ്ച് വർഷം കൊണ്ട് കടലാക്രമണവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണും. കേരള കടൽ തീരം പുർണ്ണമായും സംരക്ഷിക്കും. ജിയോ ട്യൂബിന്റെ കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ട്. സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. കെടുകാര്യസ്ഥതയല്ല ശംഖുമുഖത്ത് ഉണ്ടായത്. ഫലപ്രദമായ നടപടി സ്വീകരിക്കും. കേരളത്തിന്റെ സൈന്യമായിട്ടാണ് മത്സ്യത്തൊഴിലാളികളെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related News
വഞ്ചനാ കേസില്‍ അഡ്വ സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ല; പൊലീസ് ഹൈക്കോടതിയില്‍
വഞ്ചനാ കേസില്‍ അഡ്വ.സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍.ഹൈക്കോടതി നിര്‍ദേശ പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പണം ആവശ്യപ്പെട്ടതിനും, വാങ്ങിയതിനും തെളിവില്ലെന്നാണ് പോലിസ് റിപ്പോര്‍ട്ട്. കേസില്‍ നിന്നും പിന്മാറാന് സൈബി 5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി. ചേരാനെല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വഞ്ചന കുറ്റമടക്കമുള്ള വകുപ്പുകളാണ് സൈബിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി സമര്‍പ്പിച്ച ഹര്‍ജിയിലാണ് പൊലീസിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്. കേസില്‍ […]
വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി പിണറായി സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം; ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
ആരോഗ്യ, പാർപ്പിട, വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി പിണറായി വിജയൻ സർക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപനം. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നും 25000 പുതിയ പട്ടയങ്ങൾ നൽകുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത് 2022 ൽ പൂർത്തികരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ കാലത്ത് ഒരാളെപ്പോലും പട്ടിണി കിടത്താത്തതിൽ ഗവർണർ സർക്കാരിനെ അഭിനന്ദിച്ചു. രണ്ട് മണിക്കൂർ 10 മിനിറ്റ് നീണ്ട് നിന്ന നയപ്രഖ്യപനത്തിൽ അടിസ്ഥാന മേഖലയ്ക്കാണ് സർക്കാർ ഊന്നൽ നൽകിയത്. ജനക്ഷേമ പദ്ധതികളുടെ തുടർച്ചയാണ് […]
വാളയാര്‍ പീഡനക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
വാളയാറില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾ കമ്മീഷൻ പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു. മുൻ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ സമിതിയായിരിക്കും കേസ് അന്വേഷിക്കുക. വാളയാർ കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വാളയാര്‍ കേസില്‍ പ്രതികളെ വെറുതേ വിട്ടതിനെതിരേ സര്‍ക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പോലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ച അക്കമിട്ട് നിരത്തിയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. പ്രതികള്‍ക്ക് നോട്ടീസയയ്ക്കുകയും ചെയ്തു. […]