ലക്ഷദ്വീപിലെ രോഗികളെ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. ലക്ഷദ്വീപ് ഭരണകൂടത്തിനാണ് കോടതി നിർദേശം നല്‍കിയത്. കില്‍ത്താനില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിക്കാന്‍ അമിനി മജിസ്ടേറ്റിനോട് ഹൈകോടതി നിര്‍ദ്ദേശിച്ചു. ദ്വീപില്‍ വികസന കാര്യങ്ങള്‍ ബോധവത്ക്കിരിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഭരണകൂടം ഉത്തരവിറക്കി. ലക്ഷദ്വീപിലെ രോഗികളെ അടിയന്തര ചികിത്സക്കായി എയര്‍ ആംബുലന്‍സ് വഴി കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ചികിത്സിക്കുന്ന ഡോക്ടര്‍ ആവശ്യപ്പെട്ടാലും നാലു പേരടങ്ങുന്ന കമ്മറ്റി അംഗീകരിച്ചാല്‍ മാത്രമേ രോഗിയെ മാറ്റാന്‍ സാധിക്കു. അതിനാല്‍ രോഗികളെ എത്തിക്കുന്നതില്‍ കാലതാമസം നേരിടുമെന്ന് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സാലിഹാണ് കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് ലക്ഷദ്വീപിൽ നിന്ന് ചികിൽസയ്ക്കായി രോഗികളെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾക്ക് മാർഗരേഖ തയാറാക്കാൻ അഡ്മിനിസ്ട്രേഷനോട് ഹൈക്കോടതി നിർദേശിച്ചത്. മറ്റു ദ്വീപുകളിൽ നിന്ന് കവരത്തിയിലേക്ക് രോഗികളെ ഹെലികോപ്ടർ മാർഗം കൊണ്ടുവരുന്നതിനുള്ള മാർഗരേഖയും തയാറാക്കണം. പത്തു ദിവസത്തിനുള്ളിൽ മാർഗരേഖ തയാറാക്കി കോടതിയെ അറിയിക്കാനാണ് നിര്‍ദ്ദേശം. ഇതിനിടെ കില്‍ത്താന്‍ ദ്വീപില്‍ നിന്നും അറസ്റ്റിലായവരെ ഇന്ന് തന്നെ വിട്ടയക്കാന്‍ ഹൈക്കോടതി അമി നി സി.ജെ.എമ്മിന് നിര്‍ദ്ദേശം നല്കി. ജാമ്യവ്യവസ്ഥകള്‍ പാലിച്ചാല്‍ വിട്ടയക്കാമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കലക്ടറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചവരെയാണ് അറസ്റ്റി ചെയ്തിരുന്നത്. ലക്ഷദ്വീപിലെ വികസന കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥര്‍ ഓരോ ദ്വീപിലും നിയമിച്ച് കലക്ടര്‍ ഉത്തരവിറിക്കി. ഐ. എ എസ് , ഐ. പി എസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്കി. ദ്വീപിന്റെ വികസനവും കോവിഡ് സാഹചര്യ നിരീക്ഷണവുമെന്നാണ് ഔദ്യോഗിക വിശദീകരണം.
Related News
ജപ്പാന് സര്‍വകലാശാലയുമായി ചേര്‍ന്നുള്ള കുസാറ്റ്
ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയുമായി സഹകരിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 4 + 2 സംയോജിത ഡിഗ്രി പ്രോഗ്രാമുകള്‍ നടത്താന്‍ ധാരണയായി. കുസാറ്റും ഷിമാനെ സര്‍വകലാശാലയും സഹകരിച്ചാണ് ഡിഗ്രി പ്രോഗ്രാം നടപ്പാക്കുന്നത്. കൊച്ചിയില്‍ നാല് വര്‍ഷവും ഷിമാനില്‍ രണ്ട് വര്‍ഷവുമാകും ഡിഗ്രി പ്രോഗ്രാം. കുസാറ്റുമായി ചേര്‍ന്ന് സംരംഭകത്വത്തിലും ഇന്നൊവേഷനിലും ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കാനും പദ്ധതിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഷിമാനെ സര്‍വകലാശാല അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
ഇരവിപുരം തീരത്തെ പുലിമുട്ട് നിര്‍മ്മാണം വീണ്ടും നിലച്ചു; പ്രതിഷേധത്തില്‍ തീരദേശവാസികള്‍
കൊല്ലം ഇരവിപുരം തീരത്തെ പുലിമുട്ട് നിര്‍മ്മാണം വീണ്ടും നിലച്ചു. നിര്‍മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലാണ് തീരദേശവാസികള്‍. കാക്കത്തോപ്പ് മുതല്‍ താന്നി വരെയുള്ള ഭാഗത്ത് പുലിമുട്ടില്ലാത്തതിനാല് തീരദേശ റോഡ് പകുതിയിലധികം കടലെടുത്തിരുന്നു. തീരത്ത് പ്രതിഷേധം ശക്തമായതിനു പിന്നാലെ നിലച്ചുപോയ നിര്‍മ്മാണം പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തോളമായി ഇവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. 26 പുലിമുട്ടുകളാണ് ഇവിടെ നിര്‍മ്മിക്കേണ്ടത്. ഇതില്‍ എട്ടെണ്ണം പൂര്‍ത്തിയായെങ്കിലും ചിലതിന്റ നിര്‍മ്മാണം പോലും ആരംഭിച്ചിട്ടില്ല. കരിങ്കല്ല് കിട്ടാനില്ലാത്തതാണ് പ്രതിസന്ധിയെന്നാണ് അധികൃതരുടെ വിശദീകരണം.
ഇടുക്കിയിലെ വീട്ടുമുറ്റത്ത് മിടുക്കിയായി പൂത്തുനില്ക്കുന്ന അമേരിക്കന്‍ ചെടി
ഈട്ടിത്തോപ്പ് സ്വദേശി പി.ജി നാരായണന്റെ വീട്ടുമുറ്റത്താണ് അമേരിക്കന്‍ ഇനമായ പെരിസ്കിയ അക്യൂലേറ്റ പൂവിട്ട് നില്‍ക്കുന്നത്. ഭക്ഷ്യയോഗ്യമായ ഇലകള്‍ക്കും പഴങ്ങള്‍ക്കും നല്ല സ്വാദാണ്.