പത്തനംതിട്ട ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. പത്തു പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുക. പുറമറ്റം, കടപ്ര, നാറാണംമൂഴി, റാന്നി-പഴവങ്ങാടി, കലഞ്ഞൂര്‍, പന്തളം തെക്കേക്കര, പ്രമാടം, കുന്നന്താനം, റാന്നി-പെരുനാട്, പള്ളിക്കൽ എന്നിങ്ങനെ പത്തു പഞ്ചായത്തുകളിലും പന്തളം നഗരസഭയിലുമാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. 20 മുതല്‍ 35 ശതമാനത്തിന് മുകളിലാണ് ഇവിടങ്ങളിലെ ടി.പി.ആര്. നിലവില്‍ 100 നും 300 നും ഇടയിലാണ് രോഗികളുടെ എണ്ണം. സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടത്തിലാണ് ചില ഇളവുകൾ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, തുണിക്കട, ചെരിപ്പുകട, കുട്ടികൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാം. അതേസമയം, തുറക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയാല്‍ നടപടി സ്വീകരിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജില്ലവിട്ടുള്ള യാത്രകള്‍ക്കും നിയന്ത്രണമുണ്ട്.
Related News
ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും
കണ്ടെയ്ന്മെന്റ് സോണായി തെരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍ കര്‍ശന നിയന്ത്രണം തുടരുക സംസ്ഥാനത്ത് ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും. കണ്ടെയ്ന്മെന്റ് സോണായി തെരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍ കര്‍ശന നിയന്ത്രണം തുടരുക. യാത്രയ്ക്കും സ്ഥാനപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും ഈ മേഖലകളില്‍ നിയന്ത്രണങ്ങളുണ്ടാകും. കണ്ണൂര്‍, കോട്ടയം ജില്ലകളെ റെഡ് സോണ്‍ ആയിട്ടും മറ്റ് ജില്ലകളെ ഓറഞ്ച്,ഗ്രീന്‍ സോണുകളുമായി തിരിച്ചായിരുന്നു ഇതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജില്ലകളെ […]
കൊടകര കള്ളപ്പണ കവര്‍ച്ച കേസ്; ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ആറുപ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികളായ മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂര്‍, രഞ്ജിത്, റഹിം, ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടുകോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ടെന്നും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.
പരസ്യ പ്രചരണം അവസാനിച്ചതോടെ കൊല്ലത്ത് വ്യാപക അക്രമം
നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചതോടെ കൊല്ലത്ത് വ്യാപക അക്രമം. കൊല്ലം കരുകോണിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ചടയമംഗലത്തും കരുനാഗപ്പളളിയിലും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിനിടെയാണ് കൊല്ലം കരുകോണിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ഇതേതുടന്ന് പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചലിലെ കോൺഗ്രസ് ഓഫീസിൽ വാളുമായി എത്തി യുവാവ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി അഞ്ചൽ സ്വദേശി ഷാനുവിനെ അഞ്ചൽ […]