ട്വിറ്ററിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന് പോക്സോ കേസെടുത്തു. കുട്ടികളെ കുറിച്ച് തെറ്റായ വിവരം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് കേസ്. ട്വിറ്റര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമല്ല. ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണമെന്നും ബാലാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാൻ ട്വിറ്റർ ബാധ്യസ്ഥമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ട്വിറ്ററിനെതിരായ ഹരജിയിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോടും ട്വിറ്ററിനോടും കോടതി ആവശ്യപ്പെട്ടു. അതേസമയം ഐടി മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ട്വിറ്റർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാമൂഹ്യ മാധ്യമത്തിനുളള ആനുകൂല്യം കേന്ദ്രം നിഷേധിക്കുകയാണെന്നും ട്വിറ്റർ കോടതിയിൽ പറഞ്ഞു
Related News
ജമ്മുവിൽ ആറ് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരിൽ വ്യത്യസ്ത സംഭവങ്ങളിലായി സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. ജെയ്ഷ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്. വധിക്കപ്പെട്ടവരിൽ രണ്ട് പാക്കിസ്ഥാൻ ഭീകരർ ഉണ്ടായിരുന്നതായി ജമ്മു സോൺ പൊലീസ് അറിയിച്ചു. അനന്ത്നാഗിലും കുൽഗ്രാമിലും നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് ഏറ്റുമുട്ടൽ നടന്നത്. അനന്ത്നാഗിലെ നൗഗാം മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പിഎസ്സി കോച്ചിംഗ് സെന്ററുകള്‍: ആരോപണവിധേയരുടെ സ്വത്ത് വിവരങ്ങള്‍ പരിശോധിക്കും
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്ക് പിഎസ്സി കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പിൽ ബന്ധമുണ്ടെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി വിജിലൻസ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ പരിശോധിക്കുന്ന നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. പി.എസ്.സി കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നൽകാനെത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തെ ലക്ഷ്യ, വീറ്റ എന്നീ രണ്ടു കോച്ചിങ് സെന്ററുകളുടെ നടത്തിപ്പിൽ പൊതുഭരണവകുപ്പിലെ ഷിബു.കെ.നായർ, രഞ്ജൻ നായർ എന്നിവർക്ക് പങ്കുണ്ടെന്നായിരുന്നു ഉദ്യോഗാർഥികൾ നൽകിയ പരാതി. ഈ രണ്ട് സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ചില നിർണ്ണായക […]
മലപ്പുറത്ത് ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്
മലപ്പുറം പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു ഒരാൾക്ക് ഗുരുതര പരുക്ക്. മേലാറ്റൂർ സ്വദേശി കരിമ്പനകുന്നത്ത് വേലായുധൻ(62) ആണ് പരുക്കേറ്റത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശരീരത്തിന്റെ 90 ശതമാനം ഭാഗവും പൊള്ളലേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം സംഭവിച്ചത്.ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന അബദ്ധത്തിൽ പൊട്ടിയാണ് അപകടമുണ്ടായത്. പരുക്കേറ്റ വേലായുധനെ ആദ്യം മഞ്ചേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ വേലായുധന്റെ നില ഗുരുതരമായി തുടരുന്നു.