ഇന്ന് ലോക പുകയില വിരുദ്ധ ദിനം. കോവിഡും പുകവലിയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ് . അത് കൊണ്ട് തന്നെ മഹാമാരിക്കാലത്തെ പുകയില വിരുദ്ധ ദിനത്തിന് പ്രസ്കതി ഏറെ ആണ്. ‘പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’ എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനാചരണം. ലോകത്ത് ഓരോ വർഷവും എൺപതു ലക്ഷത്തോളം പേർ പുകവലി മൂലമോ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലമോ മരിക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക് . പുകവലിക്കാർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത ഏറെയാണെന്ന് ഡബ്ള്യൂ.എച്ച്.ഒ വ്യക്തമാക്കിയിട്ടുണ്ട്. ശ്വാസകോശ അർബുദം ഉൾപ്പടെ മരണത്തിലേക്ക് നയിക്കുന്ന മിക്ക രോഗങ്ങൾക്കും പ്രധാന കാരണം പുകവലിയാണെന്നാണ് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത് . വിജയികളാകാൻ പുകവലി ഉപേക്ഷിക്കൂ എന്നതാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിന പ്രമേയം . പുകയില ഉപേക്ഷിക്കാൻ പ്രേരണ നൽകുന്നതിനായി ‘കമ്മിറ്റ് ടു ക്വിറ്റ്’ എന്ന പേരിൽ ഹാഷ്ടാഗ് ക്യാമ്പയിനും ഡബ്ള്യൂ.എച്ച്.ഒ തുടക്കമിട്ടിട്ടുണ്ട് .
Related News
ഡിജിറ്റല്‍ ഹെല്‍ത്ത്: ആധുനികവത്ക്കരിക്കുന്നതിനും ബയോമെട്രിക് പഞ്ചിംഗിനുമായി 7.85 കോടി
ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതില്‍ സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനായി 5.16 രൂപയാണ് അനുവദിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പിലാക്കുന്നത്. നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള 10 ആരോഗ്യ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് നടപ്പിലാക്കിയിട്ടുണ്ട്. ഘട്ടം […]
ലോക്ക് ഡൗണ്‍; ഇന്ന് അവലോകന യോഗം
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച തോതില്‍ കുറയാത്തതിനാല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ടിപിആര്‍ പത്തിന് മുകളില്‍ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. കൂടാതെ 24 തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ ടിപിആര്‍ കുറയാത്തതും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാലും നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണെങ്കിലും മരണ നിരക്ക് […]
അഞ്ചിലൊന്ന് കൊവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ട്
അഞ്ചിലൊന്ന് കൊവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ട്.ഇരുപത് ശതമാനം കൊവിഡ് രോഗികൾക്കും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്നങ്ങൾ ഉടലെടുത്തതായി പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ, എന്നിവ കൊവിഡ് മുക്തരായവരിൽ കണ്ടുവരുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം ഡിമൻഷ്യയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊവിഡ് മുതക്തരിൽ മാനസിക പ്രശ്നങ്ങളുണ്ടാകുമെന്നും, അവയ്ക്ക് പിന്നിലെ കാരണങ്ങളും, അത് തരണം ചെയ്യാനുള്ള മാർഗങ്ങളും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാല പ്രൊഫസർ പോൾ ഹാരിസൺ പറഞ്ഞു. കൊവിഡ് തലച്ചോറിനെ […]