കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൌണുകള് മൂലം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് രക്ഷിക്കാനായെന്ന് പഠനം. ലോക്ഡൌണുകൾ മൂലം ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് തുടങ്ങിയ ബാക്ടീരിയ രോഗങ്ങൾ കുറയാനിടയുണ്ടെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ആഗോള ലോക്ഡൌണുകള് മാരകമായ ബാക്ടീരിയ രോഗങ്ങളുടെ വ്യാപനം കുറയ്ക്കുകയും അതുവഴി ദശലക്ഷക്കണക്കിന് പേരുടെ ജീവന് രക്ഷിച്ചുവെന്നും പകർച്ചവ്യാധി വിദഗ്ധനും ക്രൈസ്റ്റ്ചർച്ചിലെ ഒറ്റാഗോ സർവകലാശാലയിലെ ഡീനുമായ പ്രൊഫസർ ഡേവിഡ് മർഡോക്ക് പറഞ്ഞു. ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, സെപ്സിസ് തുടങ്ങിയവയാണ് ഭൂരിഭാഗം രോഗികളുടെയും മരണത്തിന് കാരണമായത്. പ്രത്യേകിച്ചും കുട്ടികളിലും വയസായവരിലും. 2016ൽ തന്നെ ലോകമെമ്പാടുമായി 336 ദശലക്ഷം ശ്വാസകോശ സംബന്ധമായ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2.4 ദശലക്ഷം ആളുകൾ ഈ രോഗങ്ങൾ മൂലം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 2020 ജനുവരി മുതൽ മെയ് വരെ എല്ലാ രാജ്യങ്ങളിലും ആക്രമണാത്മക ബാക്ടീരിയ മൂലമുള്ള അണുബാധകൾ കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ രാജ്യത്തും ശരാശരി 6000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയെ സംബന്ധിച്ചിടത്തോളം, കോവിഡ് നിയന്ത്രണ നടപടികള്‍ തുടങ്ങിയ നാലാഴ്ചയ്ക്കുള്ളിൽ അണുബാധ 68% കുറഞ്ഞു, എട്ട് ആഴ്ചയിൽ 82 ശതമാനം കുറഞ്ഞു. ആറ് ഭൂഖണ്ഡങ്ങളിലെ 26 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള ദേശീയ ലബോറട്ടറികളിൽ നിന്നും മറ്റ് നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പഠനം നടത്തിയത്.
Related News
പ്രണയിച്ച് തുടങ്ങാം സെെക്കിള്‍ സവാരിയെ
സെെക്കിള്‍ സവാരി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പുത്തനൊരു സെെക്കിളിൽ ചെത്തി പൊളിച്ച് നടക്കുന്നത് ചെറുപ്പത്തിൽ ഏതൊരാളുടെയും സ്വപനമായിരിക്കും. പ്രായത്തിന്റെ കൂടെ ട്രെന്റുകളും മാറുമ്പോൾ സെെക്കിളിന്റെ സ്ഥാനത്ത് പൊളിപ്പൻ ബെെക്കും കാറുമൊക്കെയായി മാറും. എന്നാൽ ദിവസം അൽപ്പ നേരം സെെക്കിളിൽ കറങ്ങുന്നത് വലിയൊരു വ്യായാമമാണ്. ശരീരത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് സെെക്കിളിംഗ്. ഹൃദയം, പേശികൾ എന്നിവയുടെ ആരോഗ്യത്തിനും അമിത വണ്ണം പോലുള്ള പ്രശ്നങ്ങൾക്കും സെെക്കിളിംഗ് പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു മണിക്കൂർ സെെക്കിൾ ഓടിക്കുന്നത് ഏകദേശം 400 മുതൽ 1000 വരെ […]
ഒരുദിവസം 4,000 പേർക്ക് എച്ച്ഐവി; ഞെട്ടിക്കുന്ന കണക്ക് നിരത്തി ഐക്യരാഷ്ട്രസഭ
ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. എച്ച്ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. യു.എന്നിന്റെ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായുണ്ടായ കൊവിഡ് 19 പ്രതിസന്ധിയിൽ എച്ച്ഐവിക്കെതിരായ പ്രതിരോധം കുത്തനെ ഇടിഞ്ഞുവെന്നാണ് പഠനം. കൃത്യമായ രോഗപ്രതിരോധത്തിലെ അപാകതകൾ മൂലം ദശലക്ഷക്കണക്കിന് ജീവനുകളാണ് അപകടത്തിലാകുന്നത്. കാനഡയിലെ മോൺട്രിയലിൽ നടക്കുന്ന അന്താരാഷ്ട്ര എയ്ഡ്സ് കോൺഫറൻസിന് മുന്നോടിയായാണ് സാഹചര്യം വളരെ മോശമാണെന്ന് വ്യക്തമാക്കുന്ന പുതിയ […]
ഡല്‍ഹി തെരുവുകളില്‍ ഓട്ടോയില്‍ കറങ്ങി യുഎസ് വനിതാ നയതന്ത്രജ്ഞര്‍
സുരക്ഷാഭടന്മാരില്ലാതെ, ആഡംബരങ്ങളൊഴിവാക്കി ഓട്ടോറിക്ഷയില്‍ തലസ്ഥാന നഗരിയില്‍ ഇറങ്ങിയിരിക്കുകയാണ് നാല് യുഎസ് വനിതാ നയതന്ത്രജ്ഞര്‍. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളോ സുരക്ഷാ ഭടന്മാരോ ഇല്ലാതെയാണ് ഇവര്‍ ഡല്‍ഹിയിലെ തെരുവുകളില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നത്. ആന്‍ എല്‍ മേസണ്‍, റൂത്ത് ഹോംബെര്‍ഗ്, ഷെറീന് ജെ കിറ്റര്‍മാന്‍, ജെന്നിഫര്‍ ബൈവാട്ടേഴ്സ് എന്നിവരാണ് ഈ വനിതാ നയതന്ത്രജ്ഞര്‍. തങ്ങളുടെ ഔദ്യോഗിക യാത്രകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജോലികള്‍ക്കും ഈ ഓട്ടോകള്‍ സ്വയം ഓടിച്ചുകൊണ്ട് പോകാനാണ് ഇവരുടെ തീരുമാനം. വിനോദത്തിന് വേണ്ടി മാത്രമല്ല മറ്റുള്ളവര്‍ക്കൊരു മാതൃക കാണിക്കാനും കൂടിയാണ് […]