ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ 1.52 ലക്ഷമായി കുറഞ്ഞു. 52 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും താഴ്ന്ന കണക്കാണിത്. 24 മണിക്കൂറിനിടെ 1,52,734 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 2.80 കോടിയാളുകൾക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 3128 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ 3,29,100 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. തുടർച്ചയായി ഏഴാം ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെയാണ്. തമിഴ്നാട് (28,864), കർണാടക (20,378), കേരളം (19,894), മഹാരാഷ്ട്ര (18,600), ആന്ധ്രപ്രദേശ് (13,400) എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. 1.52 ലക്ഷം പുതിയ രോഗികളിൽ 66.22 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലും (814) തമിഴ്നാട്ടിലുമാണ് (493) ഏറ്റവും കുടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 2.56 കോടിയാളുകൾ ഇതുവരെ രോഗമുക്തി നേടി. 20.26 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മേയ് മാസം തുടക്കത്തിൽ ഒരു ദിവസം 4.14 ലക്ഷം കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കിടക്കകളും ഓക്സിജനുമില്ലാതെ രാജ്യത്തെ ആശുപത്രി സംവിധാനമാകെ അന്ന് വലിയ പ്രതിസന്ധിയിലായിരുന്നു. രണ്ടാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ രണ്ട് ലക്ഷത്തിൽ താഴെ മാത്രമാണ് രോഗികൾ.
Related News
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സാഹചര്യം നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി വിലയിരുത്തി. ഉത്തർപ്രദേശിൽ ഗംഗയുടെ തീരങ്ങളിൽ താമസിച്ചിരുന്ന ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ കനത്ത മഴയാണ് മധ്യപ്രദേശ് രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനോടകം രണ്ട് സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ചേർന്ന നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി രണ്ട് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും വിലയിരുത്തി. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട സഹായം […]
എ.ടി.എം ക്യാഷ് വാനുള്‍പ്പടെ കോടികളുമായി കടന്നുകളഞ്ഞ സംഘം പിടിയില്‍
മഹാരാഷ്ട്രയിൽ എ.ടി.എം ക്യാഷ് വാൻ തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. മഹാരാഷ്ട്രിലെ പാൽഘറിലാണ് നാലേ കാൽ കോടി രൂപയുടെ പണമുള്‍പ്പടെ, വാൻ തട്ടിയെടുക്കാനുള്ള ശ്രമം നടന്നത്. സംഭവത്തിൽ വാനിന്റെ ഡ്രെെവറുൾപ്പടെ മൂന്ന് പേരെ പൊലീസ് പിടികൂടി. എ.ടി.എമ്മിലേക്ക് പണവുമായി പോവുകയായിരുന്ന വാൻ നവംബർ പന്ത്രണ്ടിന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രെെവറുടെ പദ്ധതി പ്രകാരമായിരുന്നു മോഷണമെന്ന് തെളിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് രോഹിത് ആരു, അക്ഷയ് പ്രഭാകർ മൊഹ്തെ, ചന്ദ്രകാന്ദ് ഗുലാബ് ഗ്വെയ്ൿവാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് […]
പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് യുവതിക്ക് വെട്ടേറ്റു
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്ത് വെച്ച് നഴ്സിന് വെട്ടേറ്റു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ നഴ്സ് പുഷ്പയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഒട്ടോ ഡ്രൈവറായ നിധിന് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.