കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. 18 വയസ്സ് തികഞ്ഞതിന് ശേഷം പലിശ സഹിതം ഇത് കുട്ടികൾക്ക് നൽകും. വിദ്യാർഥികളുടെ ഡിഗ്രി വരെയുള്ള ഹോസ്റ്റൽ ചെലവുകളടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ ചിലവും സർക്കാർ വഹിക്കും. സർക്കാർ ഹോമുകളിലും ഹോസ്റ്റലുകളിലും ഇവർക്ക് മുൻഗണന നൽകും.കോവിഡിൽ ഭർത്താവിനെ നഷ്ടപ്പെട്ട കുട്ടികളുള്ള യുവതികൾക്ക് 3ലക്ഷം നൽകാനും തീരുമാനമായിട്ടുണ്ട്. ഭാര്യയെ നഷ്ടപ്പെട്ട കുട്ടികളുള്ള പുരുഷൻമാർക്കും സമാന സഹായം നൽകും. കോവിഡിൽ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന രക്ഷിതാക്കൾക്ക് 18 വയസ്സ് തികയും വരെ 3000രൂപ വീതം നൽകും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നിരീക്ഷിക്കാനായി ജില്ലാതലത്തിൽ പ്രത്യേക കമ്മിറ്റികളെ നിയോഗിക്കാനും ഉന്നത തല യോഗം തീരുമാനിച്ചു. രാജ്യത്ത് കോവിഡില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ജില്ല ഭരണകൂടം അതതു മേഖലകളിലെ അനാഥരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് അടിയന്തരമായി ദേശീയ ബാലാവകാശ കമീഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. കേരളത്തില്‍ കോവിഡില്‍ അനാഥരായ കുട്ടികള്‍ക്കായുള്ള പ്രത്യേക പാക്കേജ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു.
Related News
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ്; കോടതികൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു. അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിലേക്ക് അവധി നൽകണമെന്നാണ് ആവശ്യം. രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ ചടങ്ങ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ബിസിഐ ചെയർപേഴ്സൺ മനൻ കുമാർ മിശ്ര കത്തിൽ പറയുന്നു. ഉത്തർപ്രദേശിൽ നേതാക്കളുടെ കൂട്ടക്കൊഴിച്ചിൽ ഭീതിയിലാണ് കോൺഗ്രസ്. രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ മുതിർന്ന […]
ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു
ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്. ഡാമിന്റെ പരിസരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് […]
എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രി വേണെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് കണ്ണന്താനം
എറണാകുളം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോൺസ് കണ്ണന്താനം. എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രിയെ വേണമെങ്കില്‍ തനിക്ക് വേട്ട് ചെയ്യണമെന്നാണ് കണ്ണന്താനത്തിന്റെ അഭ്യര്‍ഥന. ഇന്നലെ സെന്റ് തെരാസസ് കോളേജിലെത്തിയ കണ്ണന്താനം വോട്ടഭ്യര്‍ഥനയോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഉപദേശങ്ങളും നല്‍കിയാണ് മടങ്ങിയത്. തെരഞ്ഞെടുപ്പ് ഗോഥയില്‍ എറണാകുളത്തെ മറ്റ് സ്ഥാനാര്‍ഥികള്‍ പ്രായം കൊണ്ട് തന്നെക്കാള്‍ ചെറുപ്പമാണെങ്കിലും മനസ്സുകൊണ്ടും ഊര്‍ജ്ജസ്വലതകൊണ്ടും താനാണ് കേമനെന്നാണ് കണ്ണന്താനത്തിന്റെ പക്ഷം. അതുകൊണ്ട് എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രി വേണെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു സെന്റ് തെരാസസിലെ വിദ്യാര്‍ഥികളോട് […]