ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി കൂടുതൽ മുൻ അഡ്മിനിസ്ട്രേറ്റർമാർ. ലക്ഷദ്വീപിലെ 5 മുൻ അഡ്മിനിസ്ട്രേറ്റർമാർ ചേർന്ന് രാഷ്ട്രപതിക്ക് കത്തെഴുതി. നിലവിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെയാണ് കത്ത്. ജഗദീഷ് സാഗർ ,വജഹത് ഹബീബുല്ല,രാജീവ് തൽവാർ,ആർ ചന്ദ്രമോഹൻ,ആർ സുന്ദർ രാജ് എന്നിവരാണ് കത്തെഴുതിയത്. ഉമേഷ് സൈഗാൾ ഐഎഎസ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് കൂടുതൽ പേർ രംഗത്തെത്തിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ ഖോഡാ പട്ടേല്‍ കഴിഞ്ഞ 5 മാസത്തിനിടെ കൊണ്ടു വന്ന ജനവിരുദ്ധ പരിഷ്കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ രംഗത്തു വന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെഴുതിയ കത്തിലദ്ധേഹം ദ്വീപ് ജനതയെ ദുരിതത്തിലാക്കുന്ന പരിഷ്കാരങ്ങളെ ചോദ്യം ചെയ്യുന്നു.
Related News
മാനസ കൊലക്കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
മാനസ കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാനസയെ കൊല്ലാൻ രഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശികളെ ഇന്നലെയാണ് കേരളത്തിലെത്തിച്ചത്. തോക്ക് ഉപയോഗിക്കുന്നതിന് പ്രതികൾ രഖിലിന് പരിശീലനം നൽകിയിരുന്നതായി പൊലീസ് അറിയിച്ചു. കേസിലെ രണ്ട്, മൂന്ന് പ്രതികളായ സോനു കുമാര്‍ മോദി, മനീഷ് കുമാര്‍ വര്‍മ എന്നിവരെയാണ് വിമാന മാർഗം കൊച്ചിയിലെത്തിച്ചത്.പ്രതികളെ ആലുവ റൂറൽ എസ്.പി ഓഫീസിൽ വെച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്തു. രഖിലിന് തോക്കുപയോഗിക്കുന്നതിന് വേണ്ടി ബീഹാറിൽ പരിശീലനം ലഭിച്ചിരുന്നതായി എസ്.പി കെ.കാർത്തിക് പറഞ്ഞു. […]
നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; സര്‍വകലാശാല ബില്‍ സഭയില്‍
നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സര്‍വകലാശാല ബില്‍ ഇന്ന് സഭയില്‍ വരും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇന്ന് അവതരിപ്പിക്കുക. നിയമഭേദഗതികള്‍ സഭ പാസാക്കിയാലും ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും. വ്യാഴാഴ്ച മുതലുള്ള അവധിക്ക് ശേഷമാണ് സഭ വീണ്ടും സമ്മേളിക്കുന്നത്. കേരള പബ്ലിക് എന്ര്പ്രൈസസ് ബോര്‍ഡ് ബില്‍, വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് ബില്‍, ധനസംബന്ധമായ ഉത്തരവാദിത്ത ബില്‍, തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് ബില്‍ എന്നിവ […]
പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് സമരം ഇന്ന്. യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങൾ തുടങ്ങി പൊതു സര്‍വീസിലെ മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. എന്നാൽ അധ്യാപകരും […]