രാജ്യത്തെ പെട്രോൾ വില നൂറുരൂപ കടക്കുന്ന ആദ്യത്തെ മെട്രോ നഗരമായി മാറി മുംബൈ. കഴിഞ്ഞ ദിവസം 99.94 വരെ എത്തിയിരുന്നെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സെഞ്ച്വറി നേടാൻ പെട്രോളിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ട് മുംബൈയിൽ പെട്രോൾ ലിറ്ററിന് 100.19 രൂപയായി. ഡീസലിന് 92.17 രൂപയും. താനെയിലും നവി മുംബൈയിലും പെട്രോൾ വില 100.32 രൂപയായി. ഡീസൽ വില 92.29 രൂപയിലുമെത്തി. ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ ഐതിഹാസികമായ 99.94 എന്ന ബാറ്റിങ് ശരാശരിയുടെ റെക്കോർഡിനൊപ്പമാണ് ഇന്നലെ മുംബൈയിലെ പെട്രോൾ വില എത്തി നിന്നിരുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് മുംബൈ നഗരത്തിൽ പെട്രോൾ വില ബ്രാഡ്മാന്റെ മാജിക്കൽ ഫിഗറിനൊപ്പം എത്തിയത്. 99.94 എന്ന വില പെട്രോൾ പമ്പുകളിൽ തെളിഞ്ഞുവന്നതോടെ ക്രിക്കറ്റ് പ്രേമികളും ട്രോളന്മാരും ആഘോഷമാക്കുകയായിരുന്നു. ബ്രാഡ്മാന് ആദരമർപ്പിച്ചാണ് പെട്രോൾ വില റെക്കോർഡ് ഫിഗറിൽ എത്തിയതെന്നും റെക്കോർഡ് തകർത്ത് സെഞ്ച്വറി നേടുന്നത് എപ്പോഴാണെന്നുമെല്ലാമായി പിന്നീട് ട്രോളന്മാരുടെ ചോദ്യങ്ങൾ…! പെട്രോൾ വില ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് നൂറു കടക്കുന്നത് നോക്കിയിരുന്ന മുംബൈയെ ഞെട്ടിച്ച് ജയ്പൂർ നഗരമാണ് ആ നേട്ടം ആദ്യം സ്വന്തം അക്കൌണ്ടിലെത്തിച്ചത്. ജയ്പൂരിൽ കഴിഞ്ഞ ദിവസത്തെ പെട്രോൾ വില 100.17 വരെയെത്തിയിരുന്നു. ജയ്പൂർ ഉൾപ്പടെയുള്ള മറ്റു പല നഗരങ്ങളിലും പെട്രോൾ വില ഇതിനോടകം സെഞ്ച്വറി പൂർത്തിയാക്കിയിട്ടുണ്ട്.
Related News
റിയ ദുർമന്ത്രവാദം നടത്തിയിരുന്നെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്ത്; നടിക്കായി അന്വേഷണം ഊർജിതമാക്കി ബിഹാർ പൊലീസ്
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി ബിഹാർ പൊലീസ്. റിയ ചക്രവർത്തി മുന്നോട്ട് വരണമെന്ന് ബിഹാർ ഡി.ജി.പി ഗുപ്തേശ്വർ പാണ്ഡെ ആവശ്യപ്പെട്ടു. സുപ്രധാന രേഖകൾ മുംബൈ പൊലീസ് കൈമാറുന്നില്ലെന്ന് ബിഹാർ അന്വേഷണസംഘം കുറ്റപ്പെടുത്തി. അതേസമയം, റിയ ദുർമന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്തും ആരോപിച്ചു. സുശാന്തിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങൾ ചുമത്തപ്പെട്ട നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ ബിഹാർ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തിരച്ചിൽ ഊർജിതമായി തുടരുന്നതിനിടെയാണ്, […]
‘50,000 തന്നാല്‍ ഒന്നും രണ്ടും സ്ഥാനം തരാം’; സബ് ജില്ല കലോത്സവത്തിന് കോഴ ചോദിച്ചതായി പരാതി
കണിയാപുരം സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനത്തിനായി കോഴ ആവശ്യപ്പെട്ടെന്ന് പരാതി. കേരളനടനം, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിൽ 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടു. ഇടനിലക്കാർ കുട്ടികളുടെ അധ്യാപകരെ വിളിച്ചാണ് കോഴ ആവശ്യപ്പെട്ടത്. കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു. ജില്ല കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നൃത്താധ്യാപകരെ വിളിച്ച് 50,000 രൂപയാണ് ഇടനിലക്കാർ കോഴ ആവശ്യപ്പെട്ടത്. 40,000 രൂപ കൊടുത്താൽ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് ഇടനിലക്കാർ പറഞ്ഞതായി നൃത്താധ്യാപിക സ്മിതശ്രീ പ്രതികരിച്ചു. നൃത്താധ്യാപകൻ വിഷ്ണു, […]
കുട്ടനാട്; വിട്ടുവീഴ്ച്ചക്ക് തയ്യാറാകണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍
കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്. ഇനിയൊരു തോല്‍വി താങ്ങാനാവില്ലെന്നും ബെന്നി ബെഹന്നാന് യു.ഡി.എഫ് യോഗത്തില്‍ പറഞ്ഞു. നേതാക്കൾക്കിടയിലെ ഭിന്നത പരിഹകിക്കാന് ഉഭയകക്ഷി ചർച്ച നടത്താന്‍ യോഗത്തില്‍ തീരുമാനമായി. കോൺഗ്രസ് നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നതയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് യോഗത്തില്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. എന്നാല്‍, കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് യോഗം ആരംഭിക്കുന്നതിന് മുമ്പ് ജോസ് […]