സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഇതുപ്രകാരം, കണ്ണടകൾ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ഗ്യാസ് സ്റ്റൗവ് അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, മൊബൈൽ ഫോണ്‍, കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കൃത്രിമ കാലുകൾ വിൽപനയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന കടകൾ എന്നിവയ്ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. അതേസമയം, കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മലപ്പുറം ജില്ലയ്ക്ക് ഇളവുകൾ ബാധകമല്ല. ചകിരി മില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കും. ചെത്ത് കല്ല് വെട്ടാനും അനുമതിയുണ്ട്. കല്ല് കൊണ്ട് പോകുന്ന വാഹനങ്ങളെ തടയുന്നത് ഒഴിവാക്കുകയും ചെയ്യും. സ്ത്രീകളുടെ ഹൈജീൻ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലെ മലഞ്ചരക്ക് കടകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളില്‍ ആഴ്ചയില്‍ ഒരു ദിവസം തുറന്ന് പ്രവര്‍ത്തിക്കാം. കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8257 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്.
Related News
മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ പിരിച്ചു വിട്ടു
മൈക്രോഫിനാൻസ് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെ മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. കേസിൽ പ്രതിയായ സുഭാഷ് വാസു പ്രസിഡന്റായ കമ്മിറ്റിയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിരിച്ചുവിട്ടത്. പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളിക്കാണ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല. മൈക്രോഫിനാൻസ് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതിനു പിന്നാലെ വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുമായി തർക്കം രൂക്ഷമായിരുന്നു.
വാടകക്ക് എടുക്കുന്ന ആഡംബര കാറുകള്‍ പണയം വെച്ച് പണം തട്ടുന്ന സംഘം കോട്ടയത്ത് പിടിയില്‍
വാടകക്ക് എടുക്കുന്ന ആഡംബര കാറുകള്‍ പണയം വെച്ച് പണം തട്ടുന്ന സംഘം കോട്ടയത്ത് പിടിയില്‍. കോട്ടയം സ്വദേശികളായ ജസ്റ്റിന്, അരുണ്‍, മലപ്പുറം സ്വദേശികളായ മനാഫ്, നസീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 22 ആഡംബര കാറുകളും പൊലീസ് കണ്ടെടുത്തു. ബാക്കിയുള്ള കാറുകള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോട്ടയം ഓണംതുരത്ത് സ്വദേശിയായ ഒരാള്‍ നല്കിയ പരാതിയില്‍ നിന്നുമാണ് തട്ടിപ്പിന്റെ വിവരം പുറത്ത് വരുന്നത്. ഇയാളുടെ ഇന്നോവ ക്രിസ്റ്റ കാര്‍ തട്ടിപ്പ് സംഘം വാടകയ്ക്ക് എടുത്ത് പണയം വെച്ചിരുന്നു. ഈ കേസിന്റെ […]
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: കേരളം തെരുവിലിറങ്ങി
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ ഇന്നും പ്രതിഷേധം. കോഴിക്കോട്ടും തിരുവനന്തപുരത്തും വന്‍ ജനക്കൂട്ടമാണ് ഇന്ന് തെരുവിലിറങ്ങിയത്. ഡി.വൈ.എഫ്.ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. അടിയന്തരവാസ്ഥക്കാലത്ത് ഇല്ലാത്ത അമിതാധികാരമാണ് കേന്ദ്രം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രാജ്യമാകെ പടരുന്ന പ്രതിഷേധത്തിനൊപ്പം തന്നെയായിരുന്നു ഇന്നും കേരളം. കോഴിക്കോട്ടാണ് ശക്തമായ പ്രതിഷേധം അരങ്ങേറിയത്. അഭിഭാഷകരും വിദ്യാര്‍ഥികളും സാംസ്കാരിക പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധവുമായെത്തി. മാനാഞ്ചിറയില്‍ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ […]