അലോപ്പതിക്കെതിരായ പരാമര്‍ശത്തില്‍ യോഗാ ഗുരു ബാബാ രാംദേവിന് 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഉത്തരാഖണ്ഡ് ഘടകം. 15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം രേഖാമൂലം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അലോപ്പതിക്കെതിരായ രാംദേവിന്റെ പ്രസ്താവനക്കെതിരെ ഉത്തരാഖണ്ഡ് ഘടകം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അലോപ്പതി വിവേകശൂന്യമാശാസ്ത്രമാണെന്നും ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ച മരുന്നുകൾ കോവിഡിനെ ചികിത്സിക്കുന്നതിൽ പരാജയമാണെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. ഇതിനെതിരെയാണ് ഐ.എം.എ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചത്. മാത്രമല്ല മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഐ.എം.എയുടെ കടുത്ത പ്രതിഷേധം പുറത്തുവന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് രാംദേവിനോട് പ്രസ്താവന പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കേണ്ടി വന്നിരുന്നു. പിന്നീട് രാംദേവ് പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.
Related News
ഉത്തരേന്ത്യയില്‍ പ്രളയ ദുരിതം തുടരുന്നു
ഉത്തരേന്ത്യയില്‍ പ്രളയ ദുരിതം തുടരുന്നു. പലയിടങ്ങളിലും കനത്ത മഴക്ക് ശമനമില്ല. യമുനാ നദിയിലെ ജലനിരപ്പ് അപകടകരമാവുന്ന തരത്തില്‍ ഉയരുകയാണ്. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം തുടരുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ പലയിടത്തും മഴ തുടരുകയാണ്. പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്നലെ മഴക്ക് ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്ക ദുരിതത്തിന് അറുതിയായില്ല. അഞ്ച് സംസ്ഥാനങ്ങളിലായി 58 പേര് മരിച്ചതായാണ് വിവരം. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് , പഞ്ചാബ് എന്നിവിടങ്ങളിലായി ഒരു ദിവസം കൊണ്ട് കാണാതായത് 22 പേരെ. ഈ സംസ്ഥാനങ്ങളില്‍ […]
സംസ്ഥാനങ്ങള്‍ക്ക് വാക്സിനില്ല, സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെ ലഭിക്കുന്നു? കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍
വാക്സിന് വിതരണത്തില്‍ കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് നല്കാന് വാക്സിനില്ലെന്ന് പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെയാണ് വാക്സിന് ലഭ്യമാവുന്നതെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചോദ്യം. 18- 44 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള വാക്സിന് ജൂണില്‍ മാത്രമേ ലഭിക്കൂവെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍, അത് ജൂണ്‍ പത്തിനു മുന്‍പ് ലഭിക്കില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും മനീഷ് സിസോദിയ പറഞ്ഞു. സംസ്ഥാനത്തെ 18- 44 വയസ്സ് പ്രായമുള്ള 92 ലക്ഷം ആളുകള്‍ക്ക് 1.84 കോടി ഡോസ് വാക്സിനാണ് ആവശ്യം. ഏപ്രിലില്‍ 4.5 ലക്ഷം […]
കൊവിഡ് 19 ജാഗ്രത: കര്‍ണാടകയിലേക്കുള്ള 12 റോഡുകള്‍ കേരളം അടച്ചു
കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ 12 അതിര്‍ത്തി റോഡുകള്‍ അടച്ചു. അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്, കെദംപാടി പദവ് റോഡ്, സുങ്കദകട്ടെ മു ടിപ്പ് റോഡ്, കുറുട പദവ് റോഡ്, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ് എന്നിവയും ബദിയഡുക്ക സ്വര്‍ഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂര് ഈശ്വരമംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്, നാട്ടക്കല് സുള്ള്യപദവ് […]