സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 40 ആയി. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ബ്ലാക്ക് ഫംഗസ് ബാധ ഓരോരുത്തരിലും എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താനുള്ള ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 49 പേർക്കാണ്. ഇതിൽ 9 പേർ മരിച്ചു. നിലവിൽ 40 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്. മലപ്പുറത്താണ് കൂടുതൽ രോഗികൾ. 11 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലും മ്യൂക്കർമൈക്കോസിസ് ബാധിച്ചവരുടെ എണ്ണം കൂടി. കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്രഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഫംഗസ് ബാധ ഓരോരുത്തരിലും എങ്ങനെ ഉണ്ടായെന്ന് അറിയാനുള്ള ഓഡിറ്റിംഗ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ചികിത്സയിലുള്ള രോഗികളിൽ നിന്ന് വിവരം ശേഖരിച്ച് ക്രോഡീകരിക്കും. ബ്ലാക്ക് ഫംഗസിന് പ്രോട്ടോക്കോൾ രൂപീകരിക്കാൻ ആലോചിച്ചിരുന്നെങ്കിലും നിലവിൽ ചികിത്സയ്ക്കായി അന്തർദേശീയ തലത്തിൽ അംഗീകരിച്ച പ്രോട്ടോക്കോൾ തന്നെ പിന്തുടരാനാണ് തീരുമാനം. അനിയന്ത്രിതമായ പ്രമേഹമുള്ളവരിലും രോഗപ്രതിരോധശേഷി കുറഞ്ഞ വരിലുമാണ് ബ്ലാക്ക് ഫംഗസ് കൂടുതൽ ബാധിക്കുന്നത്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം തുടരുന്നുണ്ട്. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നിനാണ് ക്ഷാമം നേരിടുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ മരുന്ന് എത്തിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 20 രോഗികളാണ് ഇവിടെ ചികിൽസയിലുള്ളത്. ക്ഷാമം നേരിടുന്ന മരുന്നിന് പകരം ആംഫോടെറിസിൻ മരുന്ന് ഡോസ് കുറച്ചു നൽകിയാണ് നിലവിൽ ചികിത്സ. ഇന്ന് മരുന്ന് എത്തിക്കുമെന്ന് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.
Related News
കളക്ടർമാരുടെ യോഗം: തദ്ദേശ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടി
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടാനും റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം നൽകി. ക്ലീൻ കേരള കമ്പനി വഴി മാലിന്യനിർമാർജന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്റെ സ്ഥലമെടുപ്പ് പുരോഗതി സംബന്ധിച്ച യോഗമാണ് തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറി 23ന് ഓൺലൈനായി വിളിച്ച് കളക്ടർമാർക്ക് കത്തയച്ചത്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച […]
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർഇന്ത്യ, എമിറേറ്റ്സ് എന്നിവയുടെ വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എ അനുമതി
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർഇന്ത്യ, എമിറേറ്റ്സ് എന്നിവയുടെ വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എ അനുമതി നൽകി. റൺവേ നനവീകരണത്തിന്റെ പേരിൽ നിർത്തലാക്കിയ എല്ലാ വലിയവിമാനങ്ങളും പുനരാരംഭിക്കാൻ ഇതോടെ അനുമതിയായി. വലിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച സുരക്ഷാ പരിശോധനകൾ നേരത്തെ പൂർത്തിയായിരുന്നു. റൺവേ നവീകരണത്തിന്റെ പേരിലാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാന സർവീസുകൾ നിർത്തിവെച്ചത്. നവീകരണ പ്രവർത്തികൾക്ക് ശേഷം വലിയ വിമാനങ്ങൾ പുനരാരംഭിക്കുന്നത് വേണ്ടിയുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ പൂർണതോതിൽ അനുമതി ആയിരിക്കുന്നത്. സൗദി എയർലൈൻസിന് പുറകെ എയർ […]
റോഡപകടത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണം: ഹൈക്കോടതി
സംസ്ഥാനത്തെ റോഡുകളുടെ തകര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നല്ല റോഡുകളില്ലാത്തതിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് കോടതി വിമര്‍ശിച്ചു. റോഡപകടത്തില്‍ മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പാലാരിവട്ടത്തെ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയാണ് കോടതി പരിഗണിച്ചത്. കേരളത്തിൽ നല്ല റോഡ് ഇല്ലാത്തത് ഉദ്യോഗസ്ഥ അനാസ്ഥയാണെന്ന് ചൂണ്ടികാട്ടിയ കോടതി നല്ല റോഡ് ഉണ്ടാകുക എന്നത് ഭരണഘടനാ അവകാശമാണെന്നും വ്യക്തമാക്കി. എല്ലാ വർഷവും റോഡ് നന്നാക്കുക എന്നത് ശീലമാക്കണം. […]