വിവാദ കാര്‍ഷിക നിയമങ്ങൾക്കെതിരെ ആരംഭിച്ച കര്‍ഷകസമരം ആറാം മാസത്തിലേക്ക്. കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി കരിദിനമാചരിക്കുകയാണ്. അതിനിടെ, സമരം കോവിഡ് വ്യാപനത്തിന് കാരണമായി എന്നാരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ മൂന്ന് സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകി. കർഷക സമരം ആറ് മാസം പിന്നിടുന്ന ഇന്ന് രാജ്യവ്യാപകമായി കരിദിനമാചരിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം വന്നതോടെ ഏതുനിലക്കും സമരം അടിച്ചമർത്താനുള്ള ഉറച്ച തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരെ തടയാൻ അതിർത്തികളിൽ സർക്കാർ സുരക്ഷ കടുപ്പിച്ചു. അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കരിദിനമാചരിക്കാനുള്ള കർഷകരുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം, കോൺഗ്രസ്, എൻ.സി.പി, ഡി.എം.കെ, ശിവസേന തുടങ്ങിയ പാർട്ടികളും രംഗത്തെത്തി. അതിനിടെ, പ്രതിഷേധ സ്ഥലങ്ങളിൽ കോവിഡ് വ്യാപിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണാവശ്യപ്പെട്ട് ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിമാർക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരം രാജ്യത്ത് കോവിഡ് പടരാൻ കാരണമായി എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് സംഘടനയുടെ നടപടി.
Related News
ശബരിമലയില്‍ യുവതി പ്രവേശം പാടില്ലെന്ന് വെള്ളാപ്പള്ളി
ശബരിമലയില്‍ യുവതി പ്രവേശം പാടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുപ്രീം കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. എന്നാല്‍, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയില്‍ മാത്രം ആരോപിക്കുന്നത് ശരിയല്ല. മുന്നണിക്ക് തിരിച്ചുവരാന്‍ കഴിയണമെങ്കില്‍ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശന് കാണിച്ചുകുളങ്ങരയില്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് കടല്‍ ചെമ്മീന്‍ ഇറക്കുമതി നിര്‍ത്തി അമേരിക്ക
ഇന്ത്യയില്‍ നിന്ന് കടല്‍ ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. അമേരിക്കന്‍ വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ വിധേയപ്പെടുന്നതാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമെന്നും തീരുമാനത്തെ ഇന്ത്യ ഒറ്റക്കെട്ടായി എതിർക്കണമെന്നും മെഴ്സിക്കുട്ടിയമ്മ മീഡിയവണിനോട് പറഞ്ഞു. കടലാമകള്‍ വലയില്‍ കുടുങ്ങുന്നത് ഒഴിവാക്കുന്നതിനായി മത്സ്യബന്ധന വലകളില്‍ ടർട്ടിൽ എക്സ്ക്ലൂഷൻ ഡിവൈസ് ഘടിപ്പിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് അമേരിക്ക ഇന്ത്യയില്‍ നിന്നുളള ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത്. കടല്‍ വിഭവങ്ങളില്‍ ഏറെ രുചികരമായ ചെമ്മീന്‍ കയറ്റുമതിയില്‍ ഇതോടെ വലിയ ഇടിവാണ് ഉണ്ടായത്. അമേരിക്ക വെക്കുന്ന […]
മോദി വരാണസിയില്‍ പത്രിക സമര്‍പ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി – എന്‍.ഡി.എ നേതാക്കളോടൊപ്പമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നരേന്ദ്രമോദി എത്തിയത്. രാജ്യത്ത് ഭരണ അനുകൂലവികാരം അലയടിക്കുയാണെന്ന് മോദി പറഞ്ഞു. അതേസമയം പി.എം നരേന്ദ്രമോദി സിനിമയുടെ പ്രദര്‍ശന വിലക്ക് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളോടും മറ്റ് എന്‍.ഡി.എ ഘടകകക്ഷി നേതാക്കളോടുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമര്‍പ്പണത്തിനെത്തിയത്. രാവിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനും, കാല ഭൈരവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ […]