തിരുവനന്തപുരം എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തുവാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച സിണ്ടിക്കേറ്റിന്റെ അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിർദ്ദേശം വൈസ് ചാൻസലർ അംഗീകരിച്ചു. ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷകൾ നടത്തുക. വിദ്യാർഥികൾക്ക് അവരുടെ വീടുകളിൽ ഇരുന്നുകൊണ്ടു തന്നെ പരീക്ഷകളിൽ പങ്കെടുക്കുവാൻ കഴിയും. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാർഗരേഖകൾ ഉടൻ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികളുടെ ക്യാമ്പസ് പ്ലേസ്മെന്റും ഉന്നത പഠന സാധ്യതകളും പരിഗണിച്ച് ജൂലൈ മൂന്നാം വാരത്തോടെ തന്നെ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ലഭ്യമാക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു
Related News
ശബരിമല തീര്‍ത്ഥാടനം: ഇത്തവണത്തെ നടവരവ് 234 കോടി; ഇനി അഞ്ചു ദിവസത്തെ വരുമാനം കൂടി വരും
ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം മകരവിളക്ക് പിന്നിടുമ്ബോള്‍ ആകെ നടവരവ് 234 കോടി രൂപ. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ 167 കോടിയായിരുന്നു നടവരവ്. 2017-18ല്‍ മണ്ഡലകാലത്ത് 173.38 കോടിയും മകരവിളക്ക് കാലത്ത് 87.4 കോടിയുമായിരുന്നു വരുമാനം. ആകെ 260 കോടിയിലേറെയായിരുന്നു ആ സീസണിലെ വരുമാനം. ജനുവരി 14 വരെയുള്ള കണക്കാണിത്. നടയടയ്ക്കാന്‍ അഞ്ചുദിവസംകൂടിയുണ്ടെന്നിരിക്കെ 20 […]
പരാജയത്തിന് പിന്നാലെ സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത നീക്കവുമായി ബി.ജെ.പിയും ആര്.എസ്.എസും
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത നീക്കവുമായി ആര്.എസ്.എസ് – ബി.ജെ.പി ശ്രമം. പാലക്കാട് കണ്ണമ്പ്രയില്‍ എൽ.ഡി.എഫ് സ്ഥാനാത്ഥിക്കും , എൽ.ഡി.എഫ് പ്രവർത്തകർക്കും നേരെയാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ണമ്പ്ര പഞ്ചായത്തിലെ കൊന്നഞ്ചേരി എട്ടാം വാര്‍ഡില്‍ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷിബുവിനും, എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നേരെയാണ് വടിവാളും ഇരു ദണ്ഡുകളുമായി ആര്.എസ്.എസ് – ബി.ജെ.പി സംഘം ആക്രമണം നടത്തിയത്. കിഴക്കുമുറിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പ്രകടനമായി വോട്ടര്‍മാരെ നേരിട്ട് […]
വാവ സുരേഷ് കണ്ണുതുറന്നു, സംസാരിച്ചു…! വെന്റിലേറ്ററില്‍ നിന്ന് മാറ്റി
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും. വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ട് 60 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളെജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് വാവ സുരേഷ് ഡോക്റ്റര്‍മാരോടും ജീവനക്കാരോടും സംസാരിച്ചുവെന്ന് വ്യക്തിമാക്കിയിരിക്കുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ സുരേഷ് ഇപ്പോള്‍ […]