ജയിലില്‍ നിന്ന് കോവിഡ് ബാധിച്ചു മരിക്കുമോ എന്ന് ഭയമുള്ളതുകൊണ്ട് മൂന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. യു.പി സര്‍ക്കാറിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ഓരോ കേസിന്റെയും സ്വഭാവം പരിഗണിച്ചുകൊണ്ട് മാത്രമേ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. അലഹബാദ് കോടതിയുടെ ഉത്തരവിനെതിരെയാണ് യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ ജയിലുകളില്‍ തിരക്ക് കുറക്കാന്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ കൂടുതല്‍ അറസ്റ്റുകള്‍ വേണ്ടെന്ന് വിവിധ സംസ്ഥാനങ്ങള്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ അറസ്റ്റ് ഒഴിവാക്കാന്‍ രാജസ്ഥാന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.