ഏഷ്യയിലെ കോടീശ്വരന്മാരില് രണ്ടാമനായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി. ചൈനീസ് കോടീശ്വരനായ സോങ് ഷാന്‍ഷാനെ മറികടന്നാണ് അദാനി അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബര്‍ഗ് ബില്യനര്‍സ് ഇന്‍ഡക്സ് പ്രകാരം അദാനി ഗ്രൂപ്പിന്റെ ആസ്തി 66.5 ബില്യന്‍ ഡോളറാണ്. സോങ് ഷാന്റെ ആസ്തി 63.6 ബില്യന്‍ ഡോളര്‍ മാത്രമാണ്. റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയാണ് ഏഷ്യയിലെ ധനികരില്‍ ഒന്നാമന്. ചൈനീസ് കോടീശ്വരനായ ഷാന്ഷാന് നോങ്ഫു സ്പ്രിങ് സ്ഥാപകനും ബീജിങ് വാന്തായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസസിന്റെ ഭൂരിഭാഗം ഓഹരികളുടെയും ഉടമസ്ഥനുമാണ്. ആഗോള കോടീശ്വരന്മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു ഷോന്‍ഷാന്റെ സ്ഥാനം. എങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വരുമാനം വലിയ തോതില്‍ ഇടിഞ്ഞിരുന്നു.അംബാനിയും അദാനിയും ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ യഥാക്രമം 13ഉം 14ഉം സ്ഥാനങ്ങളിലാണ്. മുകേഷ് അംബാനിയുടെ ആസ്തിയില്‍ 32.7 ബില്യന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. 76.5 ബില്യന്‍ ആണ് മുകേഷ് അംബാനിയുടെ മൊത്തം ആസ്തി. 1980ല്‍ ഒരു ചരക്ക് വ്യാപാരിയായാണ് അദാനി തന്റെ ബിസിനസ് ജീവിതം ആരംഭിച്ചത്. അതിവേഗമാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്നത്. ഇന്ന് ഖനികള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഡാറ്റാ സെന്ററുകള്‍, സിറ്റി ഗ്യാസ്, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം.
Related News
സഹപാഠിയായ പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തി; ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ
സഹപാഠിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ഈജിപ്ഷ്യന്‍ പൗരന് വധശിക്ഷ വിധിച്ച് കോടതി. ഈജിപ്തിലെ അല്‍ മന്‍സൂറ ക്രിമിനല്‍ കോടതിയുടേതാണ് വിധി. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. അല്‍ മന്‍സൂറ യൂണിവേഴ്സിറ്റി ക്യാമ്പസിന് പുറത്താണ് കൊലപാതകം നടന്നത്. നയേറ അഷ്റഫ് എന്ന പെണ്‍കുട്ടിയെ മുഹമ്മദ് ആദല്‍ എന്ന യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. രാജ്യത്തിനകത്ത് വലിയ പ്രതിഷേധമാണ് ഇതേത്തുടര്‍ന്നുണ്ടായത്. കെയ്റോയില്‍ നിന്ന് 130 കിലോമീറ്റര്‍ വടക്കുള്ള മന്‍സൂറയിലാണ് സംഭവം. കുറ്റകൃത്യത്തിന്റെ ഗൗരവം, കൊലപാതകം നടന്ന രീതി, തുടങ്ങിയവ കണക്കിലെടുത്ത് വിചാരണയും ശിക്ഷാവിധിയും […]
അധിക വായ്പ നേടാൻ വ്യാജരേഖ ചമച്ച് തട്ടിപ്പ്; ട്രംപിന് 355 മില്യൺ ഡോളർ പിഴ
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. അധിക വായ്പ നേടാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ ട്രംപിന് 355 മില്യൺ ഡോളർ പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി.സ്വന്തം കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ച കേസിലാണ് ന്യൂയോര്‍ക്കിലെ കോടതി ശിക്ഷ വിധിച്ചത്. ന്യൂയോർക്കിൽ ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറ്റായോ ചുമതല വഹിക്കുന്നതിൽ നിന്ന് മൂന്ന് വര്‍ഷത്തേക്ക് ഡൊണാൾഡ് ട്രംപിനെ കോടതി വിലക്കിയിട്ടുണ്ട്. ന്യൂയോർക്കിലെ ബാങ്കുകളിൽ നിന്ന് അടക്കം വായ്പകൾക്ക് അപേക്ഷിക്കുന്നതിൽ […]
തുടച്ചുനീക്കാം പോളിയോ രോഗത്തെ; ഇന്ന് ലോകപോളിയോ ദിനം
ഇന്ന് ലോക പോളിയോ ദിനം. പോളിയോ രോഗത്തില്‍ നിന്ന് ഓരോ കുട്ടിയേയും സംരക്ഷിക്കുന്നതിനും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, പോളിയോ നിര്‍മാര്‍ജനം സാധ്യമാക്കുന്ന പ്രൊഫഷണലുകളെയും സന്നദ്ധപ്രവര്‍ത്തകരെയും ആദരിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24ന് ലോക പോളിയോ ദിനം ആചരിക്കുന്നത്. (world polio day 2023 updates) പുരാതന കാലം മുതല്‍ മനുഷ്യനെ ഭയപ്പെടുത്തിയിരുന്ന രോഗമായിരുന്നു പോളിയോ.വെറസ് ബാധ മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് ഇത്. മുഖ്യമായും കൂട്ടികളാണ് പോളിയോ വൈറസിന് ഇരയായിരുന്നതെങ്കിലും മുതിര്‍ന്നവരേയും ഈ മാരകരോഗം വെറുതെ വിട്ടില്ല. […]