കോവിഡ് മഹാമാരിക്കിടെ അനാഥരായി മാറിയ കുട്ടികൾക്ക് സർക്കാർ സൗജന്യ വിദ്യഭ്യാസം നൽകി ഉയർത്തി കൊണ്ടുവരണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അനാഥരായ കുട്ടികളുടെ ഭാവി സംരക്ഷിക്കൽ രാജ്യത്തിന്റെ കടമയാണെന്നും സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. അന്നദാതാവായ രക്ഷിതാവോ, മതാപിതാക്കൾ പൂർണമായോ നഷ്ടപ്പെട്ടവരെ കെെയ്യൊഴിയാൻ പാടില്ല. മതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികൾ അത്യന്തം കടുത്ത വിഷമഘട്ടത്തിലൂടെയായിരിക്കും കടന്ന് പോകുന്നത്. പിന്തുണ നൽകാതെ അവരെ ഉയർത്തികൊണ്ട് വരാൻ സാധിക്കില്ല. നവോദയ വിദ്യാലയങ്ങൾ വഴി ഈ കുട്ടികളുടെ വിദ്യഭ്യാസം സർക്കാർ ഏറ്റെടുക്കണം. ഈ ദുരിത കാലത്തിന് ശേഷം അവർക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ രാജ്യം അവർക്ക് കൈത്താങ്ങാവണം. അത് രാജ്യത്തിന്റെ കടമയായിരിക്കണമെന്നും സോണിയ ഗാന്ധി കത്തിൽ കുറിച്ചു. ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി തുടക്കം കുറിച്ച നവോദയ വിദ്യാലയങ്ങൾ രാജ്യത്താകെ 661 എണ്ണമുണ്ട്. ഗ്രാമീണ മേഖലയിൽ ആധുനിക വിദ്യഭ്യാസം സമ്പൂർണമായി നടപ്പിലാക്കുകയെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു എന്നും സോണിയ ഗാന്ധി പറഞ്ഞു. കോവിഡ് ബാധിച്ച് രക്ഷിതാക്കൾ പൂർണമായോ, അന്നദാതാവായ രക്ഷിതാവ് നഷ്ടപ്പെട്ടവരോ ആയ രണ്ട് ലക്ഷത്തിലധികം പേർ രാജ്യത്തുണ്ടെന്നാണ് കണക്ക്.
Related News
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കിടെയാണ് വോട്ടെടുപ്പ്. 15 ജില്ലകളിലെ 78 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് നടക്കുക. വൈകിട്ടോടെ വിവിധ ദേശീയ ചാനലുകളുടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്ത് വരും. ശക്തമായ ആരോപണ പ്രത്യാരോപണങ്ങളോടെയായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങൾ കടന്ന് പോയത്. തൊഴിലില്ലായ്മ, കോവിഡ് പ്രതിസന്ധി എന്നിവയിൽ ഊന്നിയായിരുന്നു പ്രചരണം. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ […]
മരം വീണ് കോഴിക്കോട്-വയനാട് ദേശീയപാതയില്‍ ഗതാഗത തടസ്സം
ഈസ്റ്റ് വെള്ളിമാടുകുന്ന് മൂഴിക്കല്‍ പാലത്തിന് സമീപം മരം വീണ് കോഴിക്കോട്-വയനാട് ദേശീയപാതയില്‍ ഗതാഗത തടസ്സം. റോഡരികില്‍ നിന്നിരുന്ന വാകമരമാണ് വീണത്. അഞ്ചോളം വൈദ്യുതി തുണുകളും മരം വീണ് തകര്‍ന്നു. വൈദ്യുതി തൂണുകള്‍ക്കിടയില്‍പ്പെട്ട രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ പ്രളത്തിലെ ദുരിതബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
2018ലെ പ്രളയദുരിതബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണം എന്ന് ഹൈക്കോടതി. അര്‍ഹത ഉണ്ടെന്നു കണ്ടെത്തിയവര്‍ക്കാണ് നഷ്ടപരിഹാരം ലാഭ്യമാക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. പ്രളയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനും മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഒന്നര മാസം മാത്രമേ സമയം അനുവദിക്കാനാവൂ എന്നാണ് കോടതി വ്യക്തമാക്കിയത്. നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയവര്‍ക്ക് എത്രയും വേഗത്തില്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നഷ്ടപരിഹാരം നീളുന്നത് സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടെന്ന് […]