തൃശൂര്‍ ചേലക്കരയില്‍ പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍. നാല് ടണ്‍ പാവലും പടവലവുമാണ് ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ ഉപേക്ഷിച്ചത്. വിളവെടുത്തവ വിറ്റഴിക്കാന്‍ കഴിയാതെ വന്നതും സംഭരിച്ചു വയ്ക്കാന്‍ സംവിധാനം ഇല്ലാത്തതുമാണ് വെല്ലുവിളിയായത്. വിളവെടുത്തവ വിറ്റഴിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Related News
കള്ളവോട്ടിനെ ന്യായീകരിച്ച് എല്‍.ഡി.എഫ്
കള്ളവോട്ടിനെ ന്യായീകരിച്ചും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ വീണ്ടും ആരോപണം ഉന്നയിച്ചും എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് ഉണ്ടായ കാലം മുതല്‍ കള്ളവോട്ട് ഉണ്ടായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. കൂടുതല്‍ പണം ചിലവഴിച്ചുവെന്ന് പറഞ്ഞ് പി ജയരാജനേയും, വി.എന്‍ വാസവനേയും തെരഞ്ഞെടുപ്പ് കമ്മീഷന് ദ്രോഹിക്കുകയാണന്ന് കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ ചടങ്ങിലെ വേദിയില്‍വെച്ചാണ് ടിക്കാറാം മീണക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന് വീണ്ടും രംഗത്ത് വന്നത്. വാര്‍ത്താസമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ അതേപടി […]
ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു
ഇന്ന് രാവിലെ ആറു മണിയോടെയാണ സംഭവമുണ്ടായത്. അഞ്ചംഗ സംഘം മാരകായുധങ്ങളുമായാണ് ധന്‍രാജിന്റെ വീട്ടിലെത്തിയത്. അക്രമികളുടെ ആക്രമത്തില്‍ ധന്‍രാജിനും അഖിലിന്റെ ഭാര്യയ്ക്കും മാരകമായി പരിക്ക് ഏറ്റിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ ഒരു വയലില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. പൊലീസ് പിടികൂടിയ നാലുപേരില്‍ മൂന്നുപേര്‍ക്കും വെടിയേറ്റിട്ടുണ്ട്. രാജസ്ഥാന് സ്വദേശിയായ മണിപാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
എ.ടി.എം;കൂടുതല്‍ കേസുകള്‍
തൃശൂർ പാറമേൽപ്പടിയിലെ എ.ടി.എം മെഷിൻ തകർത്ത പ്രതികൾ കൂടുതൽ സ്ഥലങ്ങളിൽ എ.ടി.എം കവർച്ച നടത്തിയതായി പൊലീസ്. ഇതേസംഘമാണ് പാലക്കാട് കോതകുറുശിയിലെ എ.ടി.എം മോഷണ ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചത്. പ്രതികളെ കോതകുർശ്ശിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃശൂർ പാറമേൽപ്പടിയിലെ എ.ടി.എം മെഷിൻ തകർത്ത് 15 ലക്ഷത്തോളം രൂപ കവരാൻ ശ്രമിക്കുന്നതിനിടയിലാണ് ഒറ്റപ്പാലം തൃക്കങ്ങോട് സ്വദേശി രാഹുൽ, തൃക്കടിരി സ്വദേശി പ്രജിത് എന്നിവർ പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 8ന് കോതകുർശിയിലെ എ.ടി.എം തകർത്ത കേസിലും ഈ രണ്ട് പേരാണ് പ്രതികൾ. […]