കെജരിവാള്‍ ഇന്ത്യക്ക് വേണ്ടി സംസാരിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെക്കുറിച്ച് കെജരിവാള്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. സിംഗപ്പൂരില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തെ കെജരിവാള്‍ സിംഗപ്പൂര്‍ വകഭേദം എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി സിംഗപ്പൂര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം തന്നെയാണ് സിംഗപ്പൂരിലും കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും സിംഗപ്പൂരും ഒരുമിച്ചാണ് കോവിഡിനെതിരെ പൊരുതുന്നത്. ഇന്ത്യക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാക്കുന്നതില്‍ സിംഗപ്പൂര്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സൗഹൃദബന്ധത്തെ മോശമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വേണ്ടി സംസാരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വളരെ വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു-വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞുകഴിഞ്ഞ ദിവസമാണ് കെജരിവാള്‍ വിവാദ പ്രസ്താവന നടത്തിയത്. സിംഗപ്പൂരില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദം കുട്ടികള്‍ക്ക് അതീവ അപകടകരമാണെന്നും അതുകൊണ്ട് സിംഗപ്പൂരിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Related News
വ്യോമസേനാ ദിനാഘോഷത്തില്‍ ശ്രദ്ധേയമായി റഫാല്‍ യുദ്ധ വിമാനങ്ങള്‍: വീഡിയോ
ഇന്ത്യന്‍ വ്യോമസേനാ ദിനാഘോഷത്തില്‍ ശ്രദ്ധ നേടി റഫാല്‍ യുദ്ധ വിമാനങ്ങള്‍. 88-ാമത് വ്യോമസേനാ ദിനമാണ് രാജ്യം ഇന്ന് ആഘോഷിക്കുന്നത്. സേനയില്‍ പുതുമുഖമായ റഫാല്‍ യുദ്ധവിമാനങ്ങള്‍ തന്നെയാണ് ആഘോഷത്തിലെ പ്രധാന ആകര്‍ഷണവും. ഡല്‍ഹിക്ക് സമീപത്തുള്ള ഹിന്ഡോണ് വ്യോമത്താവളത്തിലാണ് വ്യോമസേനാ ദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക സമ്മേളനവും പ്രദര്‍ശനവും. അടുത്തകാലത്തായി വ്യോമസേനയുടെ ഭാഗമായതാണ് റഫാല്‍ യുദ്ധ വിമാനങ്ങള്‍. ചൈനയുമായി സംഘര്‍ഷം തുടരുന്ന ഘട്ടത്തില്‍ സെപ്റ്റംബര്‍ പത്തിനാണ് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമാകുന്നത്. റഫാലിന് പുറമെ ജഗ്വാര്‍, […]
യുദ്ധ കമാൻഡോ സംഘത്തിൽ വനിതകളെ ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി സി.ആർ.പി.എഫ്
സി.ആർ.പി.എഫിന്റെ യുദ്ധ കമാൻഡോ സംഘമായ കോബ്രയിൽ വനിതകളെ ഉൾപ്പെടുത്താൻ ആലോചന. സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ എ.പി മഹേശ്വരിയാണ് ഇക്കാര്യം അറിയിച്ചത്. “കോബ്രയിലേക്ക് സ്ത്രീകളെ എടുക്കുന്നത് ഞങ്ങൾ കാര്യമായി തന്നെ പരിഗണിക്കുന്നുണ്ട്” മഹേശ്വരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 2008ലാണ് രാജ്യത്തെ മാവോയിസ്റ്റ് ഭീഷണിയെ നേരിടാൻ പതിനായിരം പേരടങ്ങുന്ന ഒരു സംഘത്തെ സി.ആർ.പി.എഫ് രൂപീകരിച്ചത്. ‘ദി കോംബാറ്റ് ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ ടീം’ അഥവാ കോബ്രയെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ഇടങ്ങളിൽ പ്രത്യേക പരിശീലനം നൽകി വിന്യസിച്ചിട്ടുണ്ട്. ബീഹാർ, ജാർഖണ്ഡ്, […]
പിഎസ്സി പരീക്ഷയ്ക്കിടെ ആൾമാറാട്ടം; പരീക്ഷയെഴുതാൻ വന്നത് അമൽജിത്തിന്റെ സഹോദരൻ; കേസിൽ വഴിത്തിരിവ്
പിഎസ്സി പരീക്ഷയ്ക്കിടെ ആൾമാറാട്ടശ്രമം നടത്തിയ കേസിൽ വഴിത്തിരിവ്. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആൾമാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്നാണ് പൊലീസിന്റെ സംശയം. നേമം സ്വദേശികളായ രണ്ടുപേരും ഒളിവിലാണ്. അമൽജിത്ത് തന്നെയാണ് പരീക്ഷയെഴുതാനെത്തിയതെന്നും വയറു വേദനയായതിനാലാണ് പരീക്ഷാഹാളിൽ നിന്ന് പുറത്തു പോയതെന്നുമാണ് വീട്ടുകാർ പൊലീസിനോട് പറയുന്നത്. ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ പി.എസ്.സി പരീക്ഷയ്ക്കിടെ ആൾമാറാട്ടശ്രമം നടന്നത്. രാവിലെ 7.45 മുതൽ ആരംഭിച്ച യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാർത്ഥി പരീക്ഷാ ഹാളിൽ നിന്ന് […]