കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്നതിനെതിരെ സമർപ്പിച്ച പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ചടങ്ങിനെത്തുന്നവരുടെ എണ്ണം കുറക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. 1.45 ന് ഹരജി വീണ്ടും പരിഗണിക്കും
Related News
സംസ്ഥാനത്ത് സാധാരണ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് സാധാരണ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയ പാര്‍ട്ടികളുടെ അവഗണനയില്‍ പ്രതിഷേധം; ഗോത്രവർഗ കൂട്ടായ്മ വയനാട്ടില്‍ മത്സരിക്കുന്നു സംസ്ഥാന ചെയർമാൻ ബി
ഗോത്രവർഗ കൂട്ടായ്മ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന ചെയർമാൻ ബിജു കാക്കത്തോടാണ് സ്ഥാനാർഥി. മണ്ഡലത്തിലെ ആദിവാസി, ദലിത് വോട്ട് ലക്ഷ്യമിട്ടാണ് ഗോത്രവർഗ കൂട്ടായ്മയുടെ സ്ഥാനാർഥി പ്രഖ്യാപനം. വയനാട്ടിലെ ആദിവാസി വോട്ടുകളില്‍ കണ്ണുനട്ടാണ് ഗോത്രവർഗ കൂട്ടായ്മ സ്വന്തമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ ഗോത്ര ജില്ലാ സെക്രട്ടറി കൃഷ്ണൻ കാര്യമ്പാടിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തിലെ കോളനികൾ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുക. ഗോത്ര വർഗക്കാർക്ക് സ്വാധീനമുള്ള വയനാട്ടിലെ മൂന്ന് മണ്ഡലങ്ങൾക്ക് പുറമെ മലപ്പുറത്തെ നിലമ്പൂര്‍ […]
തൃശൂര്‍ കിലയിലെ അധ്യാപക നിയമനത്തിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു
തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലെ അധ്യാപക നിയമനത്തിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. പുതിയതായി സൃഷ്ടിച്ച സീനിയർ അർബൻ ഫെലോ, അർബൻ ഫെലോ എന്നീ തസ്തികകളിലേക്കള്ള നിയമനമാണ് തടഞ്ഞത്. സീനിയർ അർബൻ ഫെലോ തസ്തികയിലേക്ക് നിയമിച്ച ഡോ. രാജേഷിന്റെ നിയമനം ഹരജിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. അർബൻ ഫെലോ നിയമനവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാനും കോടതി നിർദേശിച്ചു.