സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച ലോക്ഡൗൺ, ട്രിപ്പിൾ ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ച് മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് ഹരജി. ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും ഇത് സംബന്ധിച്ച നിർദേശം നൽകണമെന്നുമാവശ്യപ്പെട്ട് ചികിൽസാ നീതി സംഘടന ജനറൽ സെക്രട്ടറിയായ തൃശൂർ സ്വദേശി ഡോ. കെ. ജെ പ്രിൻസാണ് ഹരജി നൽകിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് തടയാൻ സ്വമേധയ ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനും, ജസ്റ്റിസ് ദേവൻ രാമചന്ദ്രനും അഭിഭാഷകനായ അനിൽ തോമസ് കത്ത് നൽകിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡൻറ് എസ്. ജയകൃഷ്ണൻ ചീഫ് ജസ്റ്റിസിനും കത്ത് നൽകി. മാനദണ്ഡങ്ങൾ ലംഘിച്ച് ചടങ്ങ് നടത്തുകയും പങ്കെടുക്കുകയും ചെയ്യുന്നവർക്കെതിരെ കേസെടുക്കാൻ സംസ്ഥാന െപാലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Related News
സര്‍ക്കാര്‍ വഴങ്ങി, പെന്ഷന് പ്രായം ഉയര്‍ത്തില്ല
പൊതുമേഖല സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ച് സര്‍ക്കാര്‍. പെന്ഷന് പ്രായം 60 ലേക്ക് ഉയര്‍ത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിന്മേലുള്ള തുടര്‍നടപടികള്‍ തത്കാലത്തേക്ക് വേണ്ടെന്നാണ് മന്ത്രി സഭായോഗതീരുമാനം.പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രതികരിച്ചിരുന്നു.പിന്നാലെ തീരുമാനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി ഡിവൈഎഫ്ഐയും രംഗത്ത് […]
ഫിറോസ് കുന്നംപറമ്പിലിന് വേണ്ടി വോട്ടു ചോദിക്കാന്‍ രാഹുല്‍ ഗാന്ധി വരുന്നു
മലപ്പുറം തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വരുന്നു. നാളെ വൈകിട്ട് പൊന്നാനിയില്‍ എത്തുന്നതിന്റെ ഭാഗമായാണ് തവനൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്ക് വേണ്ടി രാഹുല്‍ ഗാന്ധി വോട്ടഭ്യര്‍ഥിക്കുക. രാഹുല്‍ ഗാന്ധി വരുന്നതിന്റെ വിവരങ്ങള്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. മലപ്പുറം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി നാളെ പ്രചാരണത്തിന് എത്തുന്നത്. പട്ടാമ്പിയില്‍ നിന്നും ഹെലികോപ്റ്റര്‍ വഴി പൊന്നാനിയിലെത്തുന്ന രാഹുല്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.എം രോഹിത്തിന്റെ […]
കാസർകോട് ബോട്ട് അപകടത്തിൽപ്പെട്ട് കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
കാസർകോട് ബേക്കലിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. അപകടത്തിൽപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെയും കോസ്റ്റൽ പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. രാത്രി എഴു മണിയോടെ കാസർകോട് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം സംഭവിച്ചത്.