ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ആക്രമണമെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടല്‍ തുടരുകയാണ്.\തീവ്രവാദ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗറിലെ ഖോന്‍മോഹ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായതായും, ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമട്ടല്‍ തുടരുകയാണെന്നും സംഭവത്തില്‍ ഇതുവരെ ആരെങ്കിലും കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
Related News
ജമ്മു പൊലീസ് പോസ്റ്റിന് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തി
ജമ്മുവിലെ പൊലീസ് പോസ്റ്റിന് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തി. 500 ഗ്രാം വീതം ഭാരമുള്ള രണ്ട് സ്ഫോടക ഉപകരണങ്ങളാണ് കറുത്ത നിറമുള്ള ബാഗിനുള്ളിൽ നിന്നും കണ്ടെത്തിയത്. സത്വാരി ഏരിയയിലെ ഫാലിയൻ മണ്ഡൽ പോസ്റ്റിന് സമീപമാണ് ഇവ സൂക്ഷിച്ചിരുന്നത്. ബോംബ് സ്ക്വാഡ് സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയതായി പൊലീസ് അറിയിച്ചു. പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് ബാക്ക്പാക്ക് കണ്ടെത്തുന്നത്. തുടർന്ന് പ്രദേശം വളയുകയും, ബോംബ് ഡിസ്പോസൽ സ്ക്വാഡിനെ വിളിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ക്വാഡ് ടൈമറുകൾക്കൊപ്പം രണ്ട് സ്ഫോടകവസ്തുക്കൾ (ഐഇഡി) കണ്ടെത്തി. […]
പി.ജെ ജോസഫിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസില്‍ രാജി
പി.ജെ ജോസഫിന് കോട്ടയം സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി.എം ജോർജാണ് രാജിവെച്ചത്. കോട്ടയത്ത് മത്സരിക്കാന്‍ താല്പര്യം അറിയിച്ച പി.ജെ ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ചെയര്മാന് കെ.എം മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പി.ജെ ജോസഫ് തന്നെ രംഗത്ത് എത്തിയിരുന്നു. തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാനാവില്ലെന്നും തനിക്ക് സീറ്റ് നിഷേധിച്ചത് നീതിപൂര്‍വമായ തീരുമാനമല്ലെന്നും, ജില്ല മാറി മത്സരിക്കുന്നുവെന്ന […]
മുലായം സിങും മായാവതിയും പിരിയാന്‍ കാരണം
നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും ഒരേ വേദി പങ്കിടുന്നു. ബി.ജെ.പിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.പി ബി.എസ്.പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന റാലിയിലാണ് ഇരുനേതാക്കളും വേദി പങ്കിടുക. 1995 ലെ എസ്.പി ബി.എസ്.പി സഖ്യ തകര്‍ച്ചയും മായാവതിക്ക് നേരെ മീരാഭായ് ഗസ്റ്റ് ഹൗസിലുണ്ടായ ആക്രമണവുമാണ് ഇരുവരും തമ്മിലുള്ള ശത്രുതക്ക് തുടക്കം കുറിച്ചത്. മീരാഭായ് ഗസ്റ്റ് ഹൗസില്‍ അന്ന് സംഭവിച്ചത് അയോധ്യയില്‍ രാം […]