ഓക്സിജൻ കോൺസണ്ട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ ഡൽഹി വ്യവസായി നവനീത് കൽറയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന നവ്നീത് കൽറയെ ഗുഡ്ഗാവിലുളള അളിയന്റെ ഫാം ഹൗസിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെ അർദ്ധരാത്രിയോടെ പിടിയിലായ കൽറയുടെ ഓഫീസുകളിൽ നിന്നും റെസ്റ്റോറൻ്റുകളിൽ നിന്നുമായി 524 ഓക്സിജൻ കോൺസൻട്രേറ്ററുകൾ പൊലീസ് റെയ്ഡിൽ കണ്ടെത്തിയിരുന്നു. 16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ കൊള്ള ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ കല്‍റ വിറ്റിരുന്നുവെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ.
Related News
രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; നിർണായക നീക്കവുമായി സുപ്രിംകോടതി
രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപിംകോടതി. കേന്ദ്ര സർക്കാരിൻ്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്ഐആർ എടുക്കരുതെന്ന് കോടതി നിർദ്ദേശം നൽകി. പുനപരിശോധന കഴിയുന്നതുവരെ ഈ വകുപ്പിൽ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്. ജയിലിൽ ഉള്ളവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇതൊരു കൊളോണിയൽ നിയമമാണ്, ഭരണഘടനാവിരുദ്ധമാണ് എന്ന് തുടങ്ങിയ ഹർജിക്കാരുടെ വാദമുഖങ്ങൾ കേട്ട ശേഷമാണ് തീരുമാനം എടുത്തത്. ഹർജിക്കാരിൽ […]
‘വലിയ ബോർഡല്ല, ലോഗോ വെണം’; ലൈഫ് പദ്ധതിയിലെ വീടുകൾക്ക് ബ്രാൻഡിംഗ് വേണമെന്ന് കേന്ദ്രസർക്കാർ
ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിംഗ് വേണമെന്ന് കേന്ദ്ര ഭവനനിർമ്മാണ നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി. വലിയ ബോർഡല്ല, ലോഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു. വീട്ടുടമകൾക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. അതേസമയം കേരള സര്‍ക്കാരിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉടക്കി നില്‍ക്കുകയാണ് ലൈഫ് പദ്ധതിയും. തനത്ഫണ്ട് ലഭ്യതക്കുറവ് മുതല്‍ സര്‍ക്കാര്‍ വിഹിതവും, വായ്പാ തുകയും ലഭിക്കാത്തതുവരെയുള്ള പ്രതിസന്ധികള്‍ നിരവധിയാണ്. ലൈഫ് പദ്ധതിയുടെ നടത്തിപ്പ് […]
മന്ത്രിസ്ഥാനം ചോദിച്ചല്ല സമരം; രാജ്യത്തെ ഭാവി ചാമ്പ്യൻമാർക്ക് കൂടി വേണ്ടിയാണ്; ഷെയ്ന് നിഗം
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടന് ഷെയ്ന് നിഗം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്ന് താരങ്ങള്‍ക്ക് പിന്തുണയറിയിച്ചത്. നീതികിട്ടാൻ തെരുവിലിറങ്ങി പോരാടിയവരെ, ഒട്ടനവധി കരുത്തരായ മത്സരാർത്ഥിളെ റിങ്ങിൽ മലർത്തിയടിച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങളായവരെ പൊലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചും മർദ്ദിച്ചും അറസ്റ്റ് ചെയ്തു നീക്കുകയും 700 ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഫെഡറേഷൻ പിരിച്ച് വിടുക ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുമായി താരങ്ങൾ […]