തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ അതിതീവ്രമഴയുണ്ടാകും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റാകും. ജില്ലാഭരണകൂടങ്ങളോട് സജ്ജരാകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നൽകി. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയാണ്. നാളെയോടെ തീവ്രന്യൂനമര്‍ദമാകും. ഞായറാഴ്ച ടൌട്ട ചുഴലിക്കാറ്റായി വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കും. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥം കേരള തീരത്തിനോട് അടുത്ത നില്ക്കുന്നതിനാല് സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചു. മണിക്കൂറില്‍ ൮൦ കിലോമീറ്ററിലേറെ വേഗതിയില്‍ കാറ്റ് വീശും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ശനിയാഴഅച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ 20 സെന്റീമീറ്ററിന മുകളില്‍ മഴയുണ്ടാകും
Related News
‘വേർപിരിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല’; ലോക ശ്രദ്ധ ആകർഷിച്ച് സയാമീസ് ഇരട്ടകൾ
“വേർപിരിയണമെന്ന് ഞങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ലോക പ്രശസ്തരായ അമേരിക്കൻ സയാമീസ് ഇരട്ടകളാണ് അബിഗെയ്ൽ ലോറെയ്ൻ ഹെൻസലും ബ്രിട്ടാനി ലീ ഹെൻസലും. ഒറ്റ നോട്ടത്തിൽ ഒരു ശരീരവും ഇരു തലയുമായി തോന്നുമെങ്കിലും തങ്ങൾ രണ്ട് രണ്ട് വ്യത്യസ്ത വ്യക്തികൾ ആണെന്ന് പല അവസരത്തിലും അഭിയും ബ്രിട്ടാനിയും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, രണ്ട് പേർക്കും അവരുടേതായ ഹൃദയം, ആമാശയം, നട്ടെല്ല്, ശ്വാസകോശം എന്നിവ വെവ്വേറെയാണുള്ളതും, എന്നാൽ ഇരുവർക്കും കൂടി ഓരോ കൈകളും ഓരോ കാലുകളുമാണ് ഉള്ളത്. […]
ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈല്‍ റാന്‍ഡന്‍ അന്തരിച്ചു
ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ അന്തരിച്ചു. ഫ്രാന്‍സ് പൗരയായ ലൂസൈല്‍ റാന്‍ഡന്‍ ആണ് തന്റെ 118ാം വയസില്‍ വിടപറഞ്ഞത്. ടൗലോണിലെ നഴ്സിഹ് ഹോമിലായിരുന്നു അന്ത്യം. 1904 ഫെബ്രുവരി 11ന് തെക്കന്‍ ഫ്രാന്‍സിലാണ് സിസ്റ്റര്‍ ആേ്രന്ദ എന്നറിയപ്പെടുന്ന റാന്‍ഡന്‍ ജനിച്ചത്. 1944ല്‍ കന്യാസ്ത്രീ ആയപ്പോഴാണ് റാന്‍ഡന്‍ ‘ആേ്രന്ദ’ എന്ന പേര് സ്വീകരിച്ചത്. ജെറന്റോളജി റിസേര്‍ച്ച് ഗ്രൂപ്പിന്റെ വേള്‍ഡ് സൂപ്പര്‍ സെന്റേറിയന്‍ റാങ്കിംഗ് ലിസ്റ്റ് അനുസരിച്ചാണ് റാന്‍ഡനെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കിയത്. […]
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത് ലക്ഷത്തി എണ്‍പതിനായിരം കടന്നു
അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മരണ സംഖ്യ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടു ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്കാണ്. അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മരണ സംഖ്യ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടു. ഇതുവരെയുള്ള കണക്കുകള്‍ പ്രാകാരം നാല് ലക്ഷത്തി അന്‍പതിനായിരത്തിലേരെ കോവിഡ് മരണങ്ങളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 […]