സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടല്‍ക്ഷോഭം. മലപ്പുറം വെളിയങ്കോടും ആലപ്പുഴയിലും കോഴിക്കോട് തോപ്പയിലുമാണ് ശക്തമായ കടലാക്രമണമുണ്ടായത്. തൃശൂർ കൊടുങ്ങല്ലൂരിൽ വെള്ളം കയറിയതിനെ തുടർന്ന് 30 വീടുകൾ അപകട ഭീഷണിയിലായി. ആലപ്പുഴയിൽ ആറാട്ടുപുഴ, വലിയഴീക്കൽ മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തീരത്തുള്ള പല വീടുകളും അപകടാവസ്ഥയിലായി.തീരദേശ റോഡ് തകര്‍ന്നു. കടല്‍ ക്ഷോഭം തുടരുകയാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ റവന്യൂ അധികൃതര്‍ക്ക് ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. മലപ്പുറം വെളിയങ്കോട് കടൽഭിത്തി തകർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. മഴ തുടര്‍ന്നാല്‍ കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറാന്‍ സാധ്യതയുണ്ട്. കോഴിക്കോട് തോപ്പയില്‍ മേഖലയില്‍ ഉച്ചയോടെ വീടുകളില്‍ വെള്ളം കയറി. വൈകിട്ടോടെയാണ് വെള്ളമിറങ്ങിയത്.
Related News
ശബരിമല മകരവിളക്ക് ഇന്ന്
ശബരിമല മകരവിളക്ക് ഇന്ന് .വെർച്ച്വല്‍ ക്യൂ സംവിധാനത്തിലൂടെ അനുമതി ലഭിച്ച 5000 പേർക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 8.14 നാണ് മകര സംക്രമ പൂജ തുടർന്ന് അഭിഷേകവും മറ്റ് വിശേഷാൽ പൂജാ ചടങ്ങുകളും നടക്കും . പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6 മണിയോടെ സന്നിധാനത്ത് എത്തും. തുടർന്നാണ് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധനയും മകരവിളക്ക് ദർശനവും. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണവും സുരക്ഷയുമാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.
ശംഖുമുഖം എ.സി.പി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശംഖുമുഖം എ.സി.പി ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം നടക്കുകയാണ്. പ്രവർത്തകരെ ബലം പ്രയോഗിച്ച് കോമ്പൗണ്ടിന് പുറത്തിറക്കാനാണ് പൊലീസ് നീക്കം. സ്ക്രീൻഷോട്ടിൽ പറയുന്നത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കണമെന്നാണെന്നും അതെങ്ങനെ വധശ്രമമാകുമെന്നുമാണ് ഷാഫി പറമ്പിൽ എം.എൽ.എ ചോദിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയത് 12.30ന് ആണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരീനാഥന്റെ അറസ്റ്റ് സർക്കാർ ഉന്നതതല ഗൂഢാലോചനയാെന്ന് പ്രതിപക്ഷ […]
ഡി.വൈ.എഫ്.ഐയുടെ ‘ഹൃദയപൂർവം’ഭക്ഷണപ്പൊതിയെ പ്രശംസിച്ച് ദ ഗാർഡിയൻ
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്കുന്ന ഡിവൈഎഫ്ഐയുടെ ഹൃദയപൂര്‍വം പൊതിച്ചോര്‍ പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്ഡിയന്. ദിവസവും 40,000 രോഗികള്‍ക്ക് ഭക്ഷണം നല്കുന്ന പദ്ധതി വിജയകരവും മാതൃകാപരവുമാണെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ ഈ ഭക്ഷണപ്പൊതികൾക്ക് തിരിച്ചറിയൽ അടയാളങ്ങളൊന്നും പതിപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഭക്ഷണം പാകം ചെയ്യുന്നയാൾക്ക് ഗുണഭോക്താവിന്റെ ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ തിരിച്ചും അറിയില്ല.”ഡി വൈ എഫ് ഐ യുടെ ‘ഹൃദയപൂർവ്വം’ഭക്ഷണപ്പൊതി വിതരണം സംബന്ധിച്ച റിപ്പോർട്ടിൽ അന്താരാഷ്ട്ര […]