സംസ്ഥാനത്ത് ആന്റിജൻ പരിശോധന കൂട്ടുന്നു. കൂടുതൽ ആളുകൾ എത്തുന്ന ഇടങ്ങുകളിൽ പരിശോധനക്ക് ബൂത്തുകൾ സ്ഥാപിക്കും. ആന്റിജൻ പരിശോധനയിൽ നെഗറ്റീവാകുന്നവരിൽ രോഗലക്ഷണമുള്ളവർ മാത്രം ആർടിപിസിആർ ടെസ്റ്റ് ചെയ്താൽ മതിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഐസിഎംആറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആന്റിജന്‍ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. രോഗവ്യാപനം കൂടുന്ന ഈ സാഹചര്യത്തില്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് വരാന്‍ വൈകുന്ന പശ്ചാത്തലത്തിലാണ് ആന്റിജന്‍ പരിശോധന കൂട്ടാന്‍ ഐസിഎംആര്‍ ആവശ്യപ്പെട്ടത്. ഇതിനോടനുബന്ധിച്ച് പരിശോധന ബൂത്തുകള്‍ പ്രദേശങ്ങളില്‍ ആരംഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകളില്‍ എപ്പോള്‍ വേണമെങ്കിലും പരിശോധന നടത്താം.
Related News
മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം
തന്റെ കൊച്ചുമകന്റെ വിയോഗത്തിന് കാരണക്കാരി സ്വന്തം മകളാണെന്നറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും വത്സരാജ് ഇനിയും മുക്തമായിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍ നെഞ്ച് തകര്‍ത്തുകളഞ്ഞുവെന്നാണ് വത്സരാജ് പറയുന്നത്. കണ്ടും ഓമനിച്ചും ലാളിച്ചും കൊതിതീരാത്ത കുഞ്ഞിനെ ഇല്ലാതാക്കിയ സ്വന്തം മകള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ഇദ്ദേഹവും കുടുംബവും ആഗ്രഹിക്കുന്നത്. കണ്ണൂരിലാണ് ദാരുണ സംഭവം. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഒന്നര വയസുകാരന് വിവാനെ അമ്മ ശരണ്യ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. വത്സരാജിന്റെ വാക്കുകള്‍; അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ എട്ടന്റെ […]
വയനാട്ടിൽ സമ്പൂർണ്ണ വാക്സിനേഷൻ; മെഗാ വാക്സിനേഷൻ ഡ്രൈവ് ജില്ലയിൽ പൂർത്തിയായി
സമ്പൂർണ്ണ വാക്സിനേഷൻ നടപ്പിലാക്കിയ ആദ്യ ജില്ലയായി വയനാട്. 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഐസിഎംആർ മാർഗ്ഗനിർദേശപ്രകാരം അർഹരായ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മെഗാ വാക്സീനേഷൻ ഡ്രൈവ് ജില്ലയിൽ പൂർത്തിയായി. 6,15,729 പേരാണ് ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 2,13,277 പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. 6,51,967 പേരാണ് 18 വയസ്സിന് മുകളിൽ പ്രായമുള്ളവരെങ്കിലും ഇതിൽ 6,11,430 പേരാണ് വാക്സിൻ […]
ഷൊർണൂരിൽ തങ്ങിയത് 15 മണിക്കൂർ; ടിഫിൻ ബോക്സും താമസവും നൽകിയതാര് ? അന്വേഷണം പ്രതിയുടെ പ്രാദേശിക ബന്ധത്തിലേക്കും നീളുന്നു
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണ സംഘം കേരളത്തിലെ ഗൂഢാലോചനയിലേക്കും ഹാൻഡ്ലറിലേക്കും കടന്നുവെന്ന് റിപ്പോർട്ട്. പുലർച്ചെ നാലര മണിക്ക് ഷൊർണൂർ ടവർ പിരിധിയിലെത്തിയ പ്രതി ഷാറുഖ് 15 മണിക്കൂറാണ് പ്രദേശത്ത് തങ്ങിയത്. ഇതിന് ശേഷമാണ് ഇയാൾ കൊള്ളപ്പുള്ളിയിലെ പെട്രോൾ പമ്പിലേക്ക് പോയത്. ഇതിനിടയിൽ പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ട്. ഒരു ഫുഡ് കണ്ടെയ്നറിൽ ടിഫിൻ ബോക്സിൽ ഭക്ഷണം ലഭിച്ചിരുന്നു. ഷാരൂഖ് തങ്ങിയ സ്ഥലവും ടിഫിൻ ലഭിച്ച സ്രോതസും അന്വേഷണ സംഘം പരിശോധിക്കുകയാണ്. അതേസമയം, ഷാറൂഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ […]