ആക്രമണം വർധിപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹമാസ്. ഗാസ മുനമ്പിനു നേരെയുള്ള ആക്രമണം വർധിപ്പിക്കുകയാണെങ്കിൽ ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ശക്തി കൂട്ടാൻ തങ്ങളും തയാറാണെന്ന് മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെ, ആക്രമണം വർധിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. “അവർ ആക്രമണം വർധിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ചെറുക്കാൻ ഞങ്ങളും തയ്യാറാണ്; അവർ നിർത്താൻ ആഗ്രഹിക്കുന്നുവെങ്കിലും ഞങ്ങളുടെ പ്രതിരോധം തയ്യാറാണ്” – നിലവിൽ ഗസ്സയ്ക്കു പുറത്ത് താമസിക്കുന്ന ഹാനിയ ചൊവ്വാഴ്ച വൈകിട്ട് ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇടപെട്ട എല്ലാവരോടും ഇക്കാര്യമാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Related News
ഇറാനെതിരെ യുദ്ധസാധ്യത ഇപ്പോഴുമുണ്ടെന്ന് ട്രംപ്
സംഭാഷണത്തിലൂടെ പ്രശ്നപരിഹാരം ഉറപ്പാക്കാനുള്ള നീക്കത്തിനിടയിലും ഇറാനെതിരെ യുദ്ധസാധ്യത തള്ളാതെ അമേരിക്ക. ഇറാനെതിരെ യുദ്ധത്തിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനും അമേരിക്കക്കും ഇടയിൽ സമവായം രൂപപ്പെടുത്താൻ ജപ്പാൻ, സ്വിറ്റ്സർലാന്റ്, ഒമാൻ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ തിരക്കിട്ട നടപടികളാണ് പുരോഗമിക്കുന്നത്. യുദ്ധം എന്തു വില കൊടുത്തും ചെറുക്കണമെന്ന ആവശ്യമാണ് പൊതുവെ രൂപപ്പെട്ടിരിക്കുന്നതും. അതുകൊണ്ടു തന്നെ അമേരിക്കൻ യുദ്ധകപ്പലായ അബ്രഹാം ലിങ്കൺ ഹോർമുസ് കടലിടുക്കിൽ നിന്ന് അകന്നു മാറിയാണ് നങ്കൂരമിട്ടിരിക്കുന്നതും. ട്രംപും ഇറാൻ പ്രസിഡന്റ് […]
നവംബർ ഒന്ന് മുതൽ വിദേശരാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം
നവംബർ ഒന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം. ദിനം പ്രതി ഇരുപതിനായിരം തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ അവസരം ലഭിക്കും. മക്ക ഗവർണ്ണറുടെ നേതൃത്വത്തിൽ നടന്ന എക്സികൂട്ടീവ് കമ്മറ്റി ഹറമിലെ ഒരുക്കങ്ങൾ വിലയിരുത്തി. ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനവും സന്ദർശനവും തിരിച്ച് കൊണ്ട് വരുന്നതോടൊപ്പം വിശ്വാസികൾക്ക് ഇരുഹറമുകളും പ്രാർത്ഥനക്കായി തുറന്ന് കൊടുക്കുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ ഞായറാഴ്ച മുതൽ ദിനം പ്രതി 6000 ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ മാത്രമായിരിക്കും അവസരം നൽകുക.
വിയന്നയില്‍ ഭീകരാക്രമണം; ആറിടങ്ങളില്‍ വെടിവെപ്പ്
ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഭീകരാക്രമണ പരമ്പര. സെന്‍ട്രല്‍ സിനഗോഗിന് സമീപം ആറിടങ്ങളില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചെന്ന് പൊലീസ് അറിയിച്ചു. ഒരു സംഘം അക്രമികള്‍ തോക്കേന്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഭീകര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്. കഫേകളിലും റസ്റ്റോറന്റുകളിലുമാണ് ഭീകരാക്രമണം നടന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ഡൗണിന് മുമ്പായി കഫേകളിലും റെസ്റ്റോറന്റുകളിലും ധാരളം […]