രണ്ടാം കോവിഡ് തരംഗം രൂക്ഷമായതിനിടെ ദുരന്ത ചിത്രം വീണ്ടും. ഉത്തര്‍പ്രദേശിനും ബിഹാറിനും പിന്നാലെ, മധ്യപ്രദേശിലും നദിയിൽ ശവശരീരങ്ങൾ പൊങ്ങി. നേരത്തെ യു.പിയിലെയും ബിഹാറിലെയും ഗംഗാ തീരങ്ങളില്‍ തുടർച്ചയായ ദിവസങ്ങളിൽ മൃതശരീരങ്ങൾ പൊങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നാല് മുതൽ അഞ്ച് വരെ മൃതദേഹങ്ങൾ നദിയിൽ കാണപ്പെട്ടുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മധ്യപ്രദേശിൽ കാണപ്പെട്ട മൃതദേഹങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടേതല്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിൽ ഉത്തർപ്രദേശിലെയും ബിഹാറിലെയും ഗംഗാ നദിക്കരയിൽ മൃതദേഹങ്ങൾ വന്നടിഞ്ഞിരുന്നു. കോവിഡ് മരണം രൂക്ഷമായതോടെ ശവശരീങ്ങൾ ആംബുലൻസിൽ കൊണ്ടുവന്ന് നദിയിൽ തള്ളുന്നതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുകയുണ്ടായി. ബിഹാറിലെ ബക്സറിൽ 71 മൃതദേഹങ്ങളാണ് ഗംഗയിൽ നിന്ന് കണ്ടെടുത്തത്. തൊട്ടടുത്ത ദിവസം ഉത്തർപ്രദേശിൽ നിന്ന് നാൽപ്പതിലേറെ മൃതദേഹങ്ങളാണ് കിട്ടിയത്. എന്നാൽ സംഭവത്തിൽ ഉത്തർപ്രദേശ് – ബിഹാർ സർക്കാരുകൾ പരസ്പരം പഴിചാരുകയാണ്. ഇതിനിടെ മൃതദേഹങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധന കര്‍ശനമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
Related News
പന്തീരങ്കാവ് യു.എ.പി.എ കേസ്; കോഴിക്കോട് ജില്ലാ സെക്രട്ടറിയെ തള്ളി നേതാക്കള്‍
പന്തീരങ്കാവ് യു.എ.പി.എ വിഷയത്തില്‍ സി.പി.എമ്മില്‍ ഭിന്നത. സി.പി.എം കോഴിക്കോട് ഘടകത്തെ തള്ളി എം.വി ഗോവിന്ദനും രംഗത്ത്. അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ട്. അതിന്റെ ആഴം പാര്‍ട്ടിക്ക് അന്വേഷിച്ച് കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണം മാത്രമാണ് ഭരണകൂടം പിണറായിയുടെ കയ്യിലല്ലെന്നും അദ്ദഹം കൂട്ടിചേര്‍ത്തു. ഇതേ നിലപാടില്‍ തന്നെയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പി ജയരാജന്. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണ്. സി.പി.എമ്മിനകത്ത് ഇക്കാര്യത്തില്‍ ഒറ്റ നിലപാടാണ്. ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും […]
അതിര്‍ത്തിയില്‍ രണ്ടാം ദിവസവും പാക് പ്രകോപനം തുടരുന്നു
ജെയ്ഷെ താവളങ്ങളെ തകര്‍ത്ത ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം രണ്ടാം ദിവസവും പാകിസ്താന് പ്രകോപനം തുടരുന്നു. അതിര്‍ത്തിയില്‍ പലയിടത്തും പാക്സേന വെടിവെയ്പ് നടത്തി. സുരക്ഷവിലയിരുത്താന്‍ പ്രതിരോധ മന്ത്രി മൂന്ന് സേനാ മേധാവിമാരുമായും യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് പ്രത്യേക മന്ത്രിസഭയോഗം ചേരും. അതിര്‍ത്തിയില്‍ മൂന്നിടങ്ങളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം. പൂഞ്ച്, ആര്.എസ് പുര, കൃഷ്ണഘട്ടി സെക്ടറുകളിലാണ് പാക് സേന വെടിവെയ്പ് നടത്തിയത്. പൂഞ്ചില്‍ ഒരു മണിക്കൂറോളം വെടിവെയ്പ് തുടര്‍ന്നെങ്കിലും ഇന്ത്യന്‍ ഭാഗത്ത് ആളപായമില്ല. സുരക്ഷാ […]
വിവാഹ വിവാദം; ജില്ലാ പഞ്ചായത്തംഗത്തെ സി.പി.ഐ സസ്പെന്‍ഡ് ചെയ്തു
വിവാഹ വിവാദത്തെ തുടർന്ന് ജില്ലാ പഞ്ചായത്തംഗവും സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗവും ബി.ജി.വിഷ്ണുവിനെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആഗസ്റ്റ് ഏഴാം തിയതി നടക്കേണ്ടിയിരുന്ന വിഷ്ണുവുമായുള്ള വിവാഹത്തിൽ നിന്നും പ്രതിശ്രുത വധു പിൻമാറിയിരുന്നു. വിവാഹത്തിൽ നിന്നും പിൻമാറാൻ ഇടയായ സാഹചര്യം വിശദീകരിച്ചു കൊണ്ട് പ്രതിശ്രുത വധുവായ യുവതി സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ട കുറിപ്പിൽ വിഷ്ണു വിശ്വാസവഞ്ചന നടത്തിയതായി ആക്ഷേപമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതെന്ന് സി.പി. […]