ലക്ഷദ്വീപിൽ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കി ദ്വീപ് ഭരണകൂടം. പഞ്ചായത്തിന്റെ അധികാര പരിധിയിൽ വരുന്ന അഞ്ച് വകുപ്പുകൾ എടുത്തു കളഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ അധികാരങ്ങളാണ് വെട്ടി കുറച്ചത്. പഞ്ചായത്തിനെ നോക്കുകുത്തിയാക്കിയാണ് ഭരണകൂടത്തിന്റെ വിജ്ഞാപനം. ലക്ഷദ്വീപിൽ 10 വില്ലേജ് ദ്വീപ് പഞ്ചായത്തുകളുണ്ട്. ഇവയുടെ പ്രതിനിധികളാണ് പഞ്ചായത്ത് കൗൺസിലിനെ തിരഞ്ഞെടുക്കുന്നത്. ഈ കൗൺസിലിന് വലിയ അധികാരങ്ങളുണ്ട്. ഇതാണ് വെട്ടിച്ചുരുക്കിയത്. ജനാധിപത്യ സംവിധാനം തകർക്കുന്നതാണ് ഭരണകൂടത്തിന്റെ നടപടിയെന്ന് ആക്ഷേപമുയരുന്നുണ്ട്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ താൽപര്യമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.
Related News
അറസ്റ്റിലായവരുടെ ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കാം; നിർണായക ബിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി
ക്രിമിനൽ നടപടി ചട്ട പരിഷ്ക്കരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയാണ് നിർണായക ബിൽ അവതരിപ്പിച്ചത്. ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് അധികാരം നൽകുന്നതാണ് ഭേദഗതി ബില്ല്. 1920ലെ ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്സ് ആക്ടിന് പകരമാണ് നിയമം. ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും വിരലടയാളം, കൈപ്പത്തിയുടെ വിശദാംശങ്ങൾ, കാൽപാദത്തിന്റെ വിവരങ്ങൾ, ഐറിസ്, റെറ്റിന സ്കാൻ, ഒപ്പ്, കൈയ്യക്ഷരം, ചിത്രങ്ങൾ എന്നിവ ശേഖരിക്കാമെന്നാണ് പുതിയ ബിൽ. എന്നാൽ ബിൽ അവതരണത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. […]
നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും; വമ്പന്‍ പ്രഖ്യാപനവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: മെയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ മാസം തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് കളം മാറിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. ‘നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്,’ നഗരത്തിലെ റാലിയില്‍ മമത വ്യക്തമാക്കി. രണ്ടാം മണ്ഡലമായി കൊല്‍ക്കത്തയിലെ ഭബാനിപൂരില്‍ നിന്ന് ജനവിധി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നന്ദിഗ്രാമിലെ സ്പെഷ്യല്‍ ഇകണോമിക് സോണ്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ […]
ഇന്നും ഇന്ധനവില കൂട്ടി; ഡീസല്‍ വില 19 ദിവസം കൊണ്ട് വര്‍ധിപ്പിച്ചത് 10 രൂപയിലേറെ
19 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ധിപ്പിച്ചു. ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ 19ആം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. 19 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ധിപ്പിച്ചു. ക്രൂഡ് ഓയിലിന്റെ വില ഏറ്റവും […]