കോൺഗ്രസിൽ അടിമുടി അഴിച്ചുപണി വേണമെന്ന് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ എന്നിവരെ സ്ഥാനത്തുനിന്നു മാറ്റണമെന്നും ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും ഇവർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. ഒരു വിഭാഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ചേർന്നാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. ചരിത്ര പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഇതിൽനിന്ന് പാഠം ഉൾക്കൊണ്ടില്ലെങ്കിൽ പാർട്ടിയുടെ സ്ഥിതി സംസ്ഥാനത്ത് ഇനിയും മോശമാകും. കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും യുഡിഎഫ് കൺവീനറെയും സ്ഥാനത്തുനിന്ന് നീക്കണം. കെപിസിസിക്ക് പുറമെ ഡിസിസി, യൂത്ത് കോൺഗ്രസ്, കെഎസ്യു, ഐഎൻടിയുസി ജംബോ കമ്മിറ്റികൾ പിരിച്ചുവിടണം. ബൂത്തുതലം മുതൽ അഴിച്ചുപണി വേണം. അർഹരായവരെ ബൂത്തുതലം മുതൽ ഭാരവാഹികളാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കോൺഗ്രസ് പ്രസിഡന്റിനു പുറമെ രാഹുൽ ഗാന്ധിക്കും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും കേരളത്തിന്റെ ചുമതല വഹിക്കുന്ന താരിഖ് അൻവറിനും കത്തയച്ചിട്ടുണ്ട്. കത്തിൽ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരുടെ നിലപാടുകൾ ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. ഗ്രൂപ്പ് ഭേദമന്യേ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ മൗനസമ്മതത്തോടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയതെന്നാണ് വിവരം.
Related News
പൊലീസ് നിയമഭേദഗതി; പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം
പൊലീസ് നിയമഭേദഗതിയിൽ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താതെയാണ് പാര്‍ട്ടിയുടെ പ്രതികരണം. വിവാദ നിയമഭേദഗതിയിലും പിന്മാറ്റത്തിലും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പാർട്ടി പരസ്യമായി തെറ്റ് ഏറ്റുപറയുന്നത്. പാര്‍ട്ടി അനൂകൂലികളില്‍ നിന്നും കേന്ദ്ര നേതൃത്വത്തില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് പൊലീസ് നിയമഭേദഗതിയില്‍ തെറ്റ് പറ്റിയെന്ന് സി.പി.എം തുറന്ന് സമ്മതിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി ഇക്കാര്യം പരസ്യമായ സമ്മതിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എന്നാല്‍ മുഖ്യമന്ത്രിയെ തള്ളിപ്പറയാതെയാണ് […]
കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്
കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് കടക്കുന്നു. സര്‍വീസ് ആരംഭിച്ച് ആറ് മാസം പൂര്‍ത്തിയാകുമ്പോഴാണ് ഈ നേട്ടം. 9,99,241 പേരാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ ഈ കണക്ക് പത്ത് ലക്ഷം കടക്കുമെന്നാണ് വാട്ടര്‍ മെട്രോ അധികൃതര്‍ കണക്കുകൂട്ടുന്നത്. പത്ത് ലക്ഷം തികയ്ക്കുന്ന ആള്‍ക്ക് സര്‍പ്രൈസ് സമ്മാനവും വാട്ടര്‍ മെട്രോ ഒരുക്കിയിട്ടുണ്ട്. വൈറ്റില-കാക്കനാട് റൂട്ടിലും ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടിലും മാത്രമാണ് നിലവില്‍ വാട്ടര്‍ മെട്രോയ്ക്ക് സര്‍വീസ് ഉള്ളത്. […]
‘മണ്ണിലെ മാലാഖമാർക്ക് ഹൃദയപൂർവ്വം’ നഴ്സ് ദിനാശംസയുമായി ഉമ്മൻചാണ്ടി
ലോക നഴ്സ് ദിനത്തിൽ ആശംസയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മഹാമാരിയുടെ ദുരിത കാലത്തും മനസ്സാന്നിധ്യത്തോടെ സേവനനിരതരാകുന്നവരാണ് നഴ്സുമാർ എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആശംസകൾ. ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം മഹാമാരിയുടെ ദുരിത കാലത്ത്, മനസ്സാന്നിധ്യത്തോടെ സേവനനിരതരാകുകയാണ് നമ്മുടെ നഴ്സുമാർ.. ജീവൻ പണയം വെച്ച് കോവിഡിനെതിരെ ധീരമായി പോരാടുന്ന സഹോദരങ്ങൾക്ക് സ്നേഹാഭിവാദ്യങ്ങൾ…