സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലപ്പുറത്ത് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. മണിക്കൂറിൽ പരമാവധി 40 കിമി വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. മത്സ്യത്തൊഴികൾക്ക് കടലിൽ പോകുന്നതിന് തടസ്സമില്ല.
Related News
ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ആഘോഷമാക്കാന്‍ പൂരപ്രേമികള്‍
പൂര തിമിർപ്പിലാണ് തൃശൂർ നഗരം. പതിനായിരക്കണക്കിന് പൂര പ്രേമികളാണ് ഇപ്പോൾ തന്നെ പൂരനഗരിയില്‍ എത്തിയിട്ടുള്ളത്. കനത്ത സുരക്ഷക്ക് നടുവിലാണ് ഇത്തവണ പൂരമെങ്കിലും പൂര പ്രേമികളുടെ ആവേശത്തിന് ഒട്ടും കുറവില്ല. ഘടക പൂരങ്ങളിൽ കണിമംഗലം ശാസ്താവ് ആദ്യമെത്തി. രാവിലെ എട്ടിന് വടക്കുംനാഥനെ വണങ്ങി. പിന്നാലെ മറ്റ് ഘടക ക്ഷേത്രങ്ങളുടെ ചെറുപൂരങ്ങളും എത്തി. 11 മണിയോടെ തിരുവമ്പാടിയുടെ പഞ്ചവാദ്യം. 12 മണിക്ക് പാറമേക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അകമ്പടിയായി പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ ചെമ്പട മേളം. രണ്ട് […]
ശബരിമല; ശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ നവംബർ 15നകം പൂർത്തിയാക്കാൻ നിർദ്ദേശം
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ നവംബർ 15നകം പൂർത്തിയാക്കാൻ നിർദ്ദേശം. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജില്ലാ കളക്ടർ പി.ബി നൂഹാണ് നിർദ്ദേശം നൽകിയത്. ശബരിമല ഡ്യൂട്ടിയ്ക്കായി ചുമതലപ്പെടുത്തിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസവും പരിശീലനവും പൂർത്തിയായി. റോഡ്, ജലവിതരണം, ശൗചാലയം എന്നിവയുടെ നിർമ്മാണ പ്രവർത്തികളാണ് ഈ മാസം 15 ന് മുൻപ് പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്. മാലിന്യ പ്രശ്നം പരിഹരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല സുരക്ഷയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ […]
വൈദ്യുതി ബിൽ ഇനി ഫോണിൽ സന്ദേശമായി ലഭിക്കും
വൈദ്യുതി ബില്ലും ‘സ്മാർട്ട്’ ആകുന്നു. മീറ്റർ റീഡിംഗിന് ശേഷം ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇനി മുതൽ വൈദ്യുതി ബിൽ ഫോൺ സന്ദേശമായി ലഭിക്കും. കെഎസ്ഇബിയുടെ എല്ലാ പദ്ധതിയും നൂറ് ദിവസം കൊണ്ട് ഡിജിറ്റലാകുന്ന പദ്ധതിയുടെ പ്രാരംഭഘട്ടമായാണ് ബിൽ ഫോൺ സന്ദേശമായി എത്തുന്നത്. കാർഷിക കണക്ഷൻ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സബ്സിഡി ലഭിക്കുന്നവർ എന്നിവർ ഒഴികെ എല്ലാ ഉപയോക്താക്കൾക്കും ഓൺലൈൻ വഴിയോ മൊബൈൽ ആപ്പ് വഴിയോ മാത്രമേ ഇനി ബിൽ അടയ്ക്കാൻ സാധിക്കൂ. […]