സ്പുട്നിക് വി വാക്സീന്റെ സിംഗിള്‍ ഡോസ് പതിപ്പായ സ്പുട്നിക് ലൈറ്റിന് റഷ്യയിലെ ആരോഗ്യവകുപ്പിന്റെ അനുമതി.91 ശതമാനം ഫലപ്രാപ്തിയുള്ള രണ്ട് ഡോസ് സ്പുട്നിക് വി വാക്സീനുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്പുട്നിക് ലൈറ്റിന് എൺപതിനടുത്ത് ഫലപ്രാപ്തിയുണ്ടെന്ന് വാക്സിൻ ധനസഹായം ചെയ്ത റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.
20 മില്യൺ ആളുകളിൽ നടത്തിയ ക്ലിനിക്കൽ പരിശോധനയിൽ കാര്യമായ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ല. 2020 ഡിസംബര്‍ 5നും 2021 ഏപ്രില്‍ 15-നും ഇടയില്‍ നടന്ന കൂട്ടവാക്സിനേഷന്‍ ദൗത്യത്തില്‍ സ്പുട്നിക് ലൈറ്റ് നല്‍കിയിരുന്നു. വാക്സീന് നല്കി 28 ദിവസത്തിനു ശേഷമുള്ള വിവരങ്ങളാണ് ഫലപ്രാപ്തി നിര്‍ണയിക്കാനായി പരിഗണിച്ചിരുന്നത്.
ഈ സാഹചര്യത്തിലാണ് വാക്സിന്റ ഉപയോഗത്തിനു അനുമതി നൽകിയത്.ലോകത്ത് നിലവിൽ ഉപയോഗത്തിലുള്ള മിക്കവാറും ഇരട്ട ഡോസ് വാക്സിനുകളെക്കാൾ ഫലപ്രാപ്തിയാണ് സ്പുട്നിക് ലൈറ്റ് അവകാശപ്പെടുന്നത്. 92% ഫലപ്രാപ്തി അവകാശപ്പെടുന്ന റഷ്യയുടെ സ്പുട്നിക് അഞ്ച്- കൊവിഡ് വാക്സിൻ നിലവിൽ ഇന്ത്യ അടക്കം 68 രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.