വനിതാ ജയിലിലെ ചന്ദനമരങ്ങൾ മോഷ്ടിച്ച് അജ്ഞാതൻ. മഹാരാഷ്ട്ര യെർവഡയിലെ തുറന്ന വനിതാ ജയിലിലെ മൂന്ന് ചന്ദനമരങ്ങളാണ് മോഷണം പോയത്. ഏപ്രിൽ 24നും 25നും ഇടയിലായിരുന്നു മോഷണം. 15 വർഷം പഴക്കമുള്ള ചന്ദനമരങ്ങളാണ് മോഷണം പോയതെന്ന് പൊലീസുകാർ അറിയിച്ചു. പുറമേ നിന്നുള്ള ആർക്കും ജയിലിനുള്ളിൽ പ്രവേശിക്കാൻ അനുവാദമില്ല. എന്നാൽ, ജയിലിനുള്ളിൽ ആരൊക്കെയോ അതിക്രമിച്ചുകയറി എന്നും മരങ്ങൾ മുറിച്ചുകൊണ്ടു പോയി എന്നും പൊലീസുകാർ പറഞ്ഞു. മരങ്ങൾക്കെല്ലാം കൂടി ഏതാണ്ട് 1.3 ലക്ഷം രൂപയാണ് മതിപ്പ്.
Related News
പ്രതിസന്ധി ഒഴിയാതെ പുതുച്ചേരി; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരം തുടരുന്നു
പുതുച്ചേരിയിൽ ഗവർണർ കിരൺ ബേദിയ്ക്കെതിരെ മുഖ്യമന്ത്രി വി നാരായണ സ്വാമി നടത്തുന്ന സമരം തുടരുന്നു. ഇന്നലെ ചർച്ച നടത്താമെന്ന് ഗവർണർ അറിയിച്ചിരുന്നെങ്കിലും വേദി സംബന്ധിച്ച് തർക്കമുള്ളതിനാൽ ചർച്ച നടന്നില്ല. ഗവർണറുടെ ഓഫിസിൽ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് വി നാരായണസ്വാമി. ഗവർണർ കിരൺ ബേദി നിശ്ചയിക്കുന്ന വേദിയിൽ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് രേഖാമൂലം അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെയോ ചീഫ് സെക്രട്ടറിയുടെയോ ഓഫിസിൽ ഗവർണർ ചർച്ചയ്ക്ക് എത്തണം. ഇതിന് ഗവർണർ തയ്യാറാകാത്തതിനാൽ സമരം തുടരാനാണ് സർക്കാർ തീരുമാനം. നേരത്തെ, ഗവർണറുടെ ഓഫിസിൽ ചർച്ചയ്ക്ക് […]
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പ്രീ-ബുക്കിംഗ് നിർബന്ധം
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നന്നവർ നിർബന്ധമായും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം. ( rtpcr pre booking mandatory ) ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ എത്തുന്നവരാണ് പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്. ഡിസംബർ 20 മുതൽ ഉത്തരവ് ബാധകമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. കേന്ദ്രത്തിന്റെ പട്ടികയിലുള്ള ഹൈ റിസ്ക് രാജ്യങ്ങൾ – യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾദക്ഷിണാഫ്രിക്കബ്രസീൽബംഗ്ലാദേശ്ബോട്സ്വാനചൈനമൗറീഷ്യസ്ന്യുസീലൻഡ്സിംബാവേസിംഗപ്പൂർഹോങ്ങ് […]
നന്ദി കാണിക്കുകയാണെന്ന് ഗവര്‍ണര്‍; എം എം മണി
പൗരത്വ നിയഭേദഗതിക്കെതിരായ പ്രമേയം ഗവര്‍ണര്‍ തള്ളിക്കളഞ്ഞതിനെ പരിഹസിച്ച് മന്ത്രി എം.എം മണി . വയസുകാലത്ത് കിട്ടിയ പണിക്ക് മോദിയോടും അമിത് ഷായോടും ഗവര്‍ണര്‍ നന്ദി കാണിക്കുകയാണെന്ന് എം എം മണി പരിഹസിച്ചു. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിന്റെ സംസ്കാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അറിയില്ലെന്നും മന്ത്രി എം എം മണി പറഞ്ഞു. നേരത്തെ ഗവര്‍ണറുടെ നിലപാടിനെതിരെ സി.പി.എമ്മും രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍ കളി സകല സീമകളും ലംഘിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞിരുന്നു .