പി.ജെ ജോസഫിന് സീറ്റ് നല്കുന്ന കാര്യം അറിയില്ലെന്ന് മുസ്ലിം ലീഗ് അറിയിച്ചതോടെ ജോസഫിന്റെ അടുത്ത നീക്കം ശ്രദ്ധേയമാകും. ഇന്നലെ രാത്രി വൈകിയും കോണ്‍ഗ്രസ് നേതാക്കളുമായി ജോസഫ് ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇടുക്കി സീറ്റില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനാകുമെന്നാണ് പി.ജെ ജോസഫിന്റെ കണക്കുകൂട്ടല്‍. ഇന്നത്തെ കോണ്‍ഗ്രസ് സ്ക്രീനിംങ് കമ്മിറ്റി ചേര്‍ന്ന ശേഷമാവും തീരുമാനമുണ്ടാവുക. നാളെ വൈകുന്നേരം വരെ കാത്തിരിക്കുമെന്നും പ്രതീക്ഷയുണ്ടെന്നും പി.ജെ ജോസഫ് പ്രതികരിച്ചു.
Related News
53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മറുപടി, പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രം: അച്ചു
കോട്ടയം : പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മൻ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി പിന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിത്. 53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവർക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മൻചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയത്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ […]
രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന പ്രതി പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. ചികിത്സയില്‍ കഴിയുന്ന തന്റെ അച്ഛനെ പരിചരിക്കാന്‍ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ പരിഗണിച്ചാണ് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. 2017 ഓഗസ്റ്റിലാണ് പേരറിവാളന് അവസാനം പരോള്‍ ലഭിച്ചത്. രാജീവ്ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായ നളിനിക്ക് നേരത്തേ കോടതി 51 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോള്‍ അനുവദിച്ചത്. 1991 മെയ് ഇരുപത്തിയൊന്നിന് ആണ് […]
താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസ്; മുഴുവൻ കേസ് ഡയറിയും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം
താനൂർ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസിലെ മുഴുവൻ കേസ് ഡയറിയും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം. കേസ് ഡയറിയോടൊപ്പം അന്വേഷണ പുരോഗതി വിശദീകരിക്കുന്ന റിപ്പോർട്ടും സെപ്റ്റംബർ ഏഴിന് മുൻപായി ഹാജരാക്കാൻ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിയോട് നിർദേശിച്ചു. (tanur custody murder court) ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാൽ സർക്കാർ പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം ഉടനടി ആരംഭിക്കണമെന്നും […]